Sorry, you need to enable JavaScript to visit this website.

സൗദിയില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ കാണാതായി, പിതാവിന്റെ അഭ്യര്‍ഥന

മിസ്അബ് മുഹമ്മദ് ജുംഅ

മക്ക - യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി മിസ്അബ് മുഹമ്മദ് ജുംഅയെ കാണാതായതായി കുടുംബത്തിന്റെ പരാതി. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മക്കയിലെ ക്രൗണ്‍ പ്രിന്‍സ് ഡിസ്ട്രിക്ടിലെ വീട്ടില്‍ നിന്ന് പുറത്തുപോയ 21 കാരന്‍ പിന്നീട് തിരിച്ചുവരാതിരിക്കുകയായിരുന്നു. സ്വര്‍ണ നിറത്തിലുള്ള 2008 മോഡല്‍ ഇന്നോവ കാറിലാണ് മിസ്അബ് വീട്ടില്‍ നിന്ന് പുറത്തുപോയതെന്ന് പിതാവ് മുഹമ്മദ് ജുംഅ പറഞ്ഞു. വീട്ടില്‍ നിന്ന് പോകുമ്പോള്‍ സ്‌പോര്‍ട്‌സ് വേഷമാണ് ധരിച്ചിരുന്നത്.
മകന് യാതൊരുവിധ മാനസിക പ്രശ്‌നങ്ങളോ അസുഖങ്ങളോ ഇല്ല. വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന പിതൃസഹോദരനെ വഴിയില്‍ കാണുകയും സുഹൃത്തിനൊപ്പം പോവുകയാണെന്ന് പറയുകയും ചെയ്തിരുന്നു. കാണാതായതു മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മകനു വേണ്ടി തങ്ങള്‍ സ്വന്തം നിലക്ക് അന്വേഷണങ്ങള്‍ നടത്തി. പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ മകനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മകനെ കുറിച്ച് വല്ല വിവരവും അറിയുന്നവര്‍ 0533228854, 0569650050 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മുഹമ്മദ് ജുംഅ ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News