കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ പിടിയില്‍; കണ്ടെത്തിയത് സന്യാസി വേഷത്തില്‍

തൃശൂര്‍-കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ സേഫ് ആന്‍ഡ് സ്‌ട്രോംഗ് തട്ടിപ്പു കേസ് പ്രതി പ്രവീണ്‍ റാണയെ കോയമ്പത്തൂരില്‍ നിന്ന് തൃശൂര്‍  പോലീസ്  പിടികൂടി. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലുള്ള ദേവരായുപരത്തു നിന്ന് തൃശൂര്‍  ഈസ്റ്റ് പോലീസാണ് റാണയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫഌറ്റില്‍ നിന്ന് പോലീസെത്തിയപ്പോള്‍ വിദഗ്ധമായി കടന്ന റാണ തമിഴ്‌നാട്ടിലെത്തി ഒളിവില്‍ കഴിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോണില്‍ നിന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്തതോടെയാണ് റാണ പോലീസിന്റെ വലയിലായത്. റാണയെ കസ്റ്റഡിയിലെടുത്ത വിവരം പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയിലാണ് റാണ ഒളിച്ചിരുന്നത്. സന്യാസി വേഷത്തില്‍ ഏറുമാടം കെട്ടിയാണ് ഇയാള്‍ കഴിഞ്ഞിരുന്നതെന്നും പോലീസെത്തിയപ്പോള്‍ പട്ടികളെ അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതായും പറയുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പ്രവീണ്‍റാണയുടെ കമ്പനി കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ തൃശൂരിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News