'പ്രതീക്ഷയില്ലാത്ത ഈ മരുഭൂമിയില്‍ നീ എന്നില്‍ സ്‌നേഹം ചൊരിഞ്ഞു ' പ്രേമക്കുരുക്കിലായ കാളിദാസ് ജയറാം കാമുകിയോട് പറഞ്ഞത്

നടന്‍ ജയറാമിന്റെ മകനായ കാളിദാസ് ജയറാം തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിച്ച കാളിദാസ് പ്രേമക്കരുക്കിലാണെന്ന കാര്യം നേരത്തെ തന്നെ പുറത്ത് വന്നതാണ്. സമൂഹമാധ്യമങ്ങള്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം അത് ആഘോഷിക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ കാളിദാസ് നേരിട്ട് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്.  ഇത്തരമൊരു പോസ്റ്റിലൂടെയാണ് മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായി താരം പ്രണയത്തില്‍ ആണെന്ന് അറിയിക്കുന്നത്. പിന്നീട് ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ തരിണിക്ക് പിറന്നാള്‍ ആശംസ പങ്കുവച്ച് കാളിദാസ് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മരുഭൂമിയില്‍ തരണിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് കാളിദാസിന്റെ പ്രണയാര്‍ദ്രമായ കുറിപ്പ്. 'നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. നമ്മള്‍ ഒരുമിച്ച് ഒരു ടണ്‍ ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്. ജന്മദിനാശംസകള്‍ കുട്ടി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു', എന്നായിരുന്നു കാളിദാസ് കുറിച്ചത്.
പിന്നാലെ മറുപടിയുമായി തരിണിയും രം?ഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച കാമുകനായതിന് നന്ദി എന്നാണ് തരിണി മറുപടിയായി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കാളിദാസിന്റെ പോസ്റ്റിനും തരിണിയുടെ കമന്റിനും ലൈക്കുമായി രം?ഗത്തെത്തുന്നത്. വിവാഹം എപ്പോഴാണെന്നാണ് ഭൂരിഭാ?ഗം പേരും ചോദിക്കുന്നത്.

 

Latest News