Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗത്ത് ഇന്ത്യൻ സിനിമയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോസ്റ്ററുമായി ഡോൺമാക്‌സിന്റെ ടെക്‌നോ ത്രില്ലർ ''അറ്റ്'

ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ഡോൺ മാക്‌സ് ഒരിടവേളക്ക് ശേഷം  സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറ്റ് ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ടെക്‌നോ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ നായിക റേച്ചൽ ഡേവിഡിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. സൗത്ത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി ഉപയോഗിച്ച് ഒരു പോസ്റ്റർ ഇറക്കുന്നത്. അനന്തു എസ് കുമാർ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റർ ഡിസൈൻ ചെയ്തിറക്കിയത്. മാസങ്ങളോളം ഈ പോസ്റ്ററിനായ് എടുത്തത് എന്ന് അനന്തു പറയുന്നു. തികച്ചും കോഡുകളാൽ ആണ് കംമ്പ്യൂട്ടർ എ.ഐ(അക) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പോസ്റ്റർ നിർമിച്ചിരിക്കുന്നത്.
ഇന്റർനെറ്റിലെ ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ  അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്.  ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ ആദ്യ എച്ച്ഡിആർ ഫോർമാറ്റിൽ ഇറങ്ങിയ ടീസറാണ് അറ്റിന്റെത്. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്.

പത്ത് കൽപ്പനകൾ എന്ന ചിത്രത്തിന് ശേഷം ഡോൺ മാക്‌സ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ്. ആകാശ് സെൻ നായകനാവുന്ന ചിത്രത്തിൽ ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, നയന എൽസ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാർക്ക് വെബ്ബ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്‌സ്, ക്രിപ്‌റ്റോ കറൻസി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റർ നൽകുന്നുണ്ട്. 

പ്രശസ്ത ഛായാഗ്രാഹകൻ രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്,  ഹുമറും ഷാജഹാനും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം, പ്രോജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ എന്നിവരാണ്. ആർട് അരുൺ മോഹനൻ, മേക്ക്അപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ് റെജിലേഷ്, ക്രിയേറ്റീവ് ഡയറക്ടർ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ, പി.ആർ.ഒ പി.ശിവപ്രസാദ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ അനന്ദു എസ് കുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
 

Latest News