മലപ്പുറത്ത് നിന്ന് മൂന്നാറിലെത്തിയ കാര്‍ കത്തി നശിച്ചു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി- ഓട്ടത്തിനിടെ തീപിടിച്ച കാറില്‍ നിന്നും  സഞ്ചാരികളും സുഹൃത്തായ ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴക്ക്. മുന്നാര്‍- മാട്ടുപ്പെട്ടി റോഡില്‍ റോസ് ഗാര്‍ഡന് സമീപമാണ് സംഭവം. മലപ്പുറത്ത് നിന്ന് മൂന്നാര്‍ കാണാനെത്തിയ ആറുപേര്‍ സഞ്ചരിച്ച കാറാണ് കത്തിയത്.
വാഹനം സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് മൂന്നാര്‍ റോസ് ഗാര്‍ഡന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. മെക്കാനിക്ക്  വാഹനം നോക്കി തണുപ്പ് കാരണമാണ് സ്റ്റാര്‍ട്ടാകാത്തത് എന്നും പിന്നിട് സ്റ്റാര്‍ട്ടാകുമെന്നും പറഞ്ഞു.  രാവിലെ  സ്റ്റാര്‍ട്ടാക്കി മുന്നോട്ട് പോകവെ വാഹനത്തില്‍ നിന്ന് പുകയുയര്‍ന്ന ശേഷം തീ പിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഓടി മാറി. വാഹനം അല്‍പം ഓടിയപ്പോള്‍ സെന്റര്‍ ലോക്ക് ആകാത്തത് രക്ഷയായി.

ബസ് കണ്ടക്ടര്‍ റോഡരികില്‍ മരിച്ച നിലയില്‍
തൊടുപുഴ- ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബൈക്ക് അപകടത്തില്‍പ്പെട്ടുണ്ടായ മരണമെന്ന് പോലീസ് നിഗമനം. മലയിഞ്ചി പുതുമനയില്‍ റോബിന്‍ ജോയി(38) യെയാണ് ഉടുമ്പന്നൂരിന് സമീപം ഇടമറുക് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11നും 11.30നും ഇടയിലാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പുലര്‍ച്ചെ 4 മണിക്ക് ശേഷം റബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് റോബിന്‍ റോഡരികില്‍ മരിച്ചുകിടക്കുന്നത് കാണുന്നത്. ഭാര്യ; ആതിര. മകന്‍: ജോയല്‍

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News