Sorry, you need to enable JavaScript to visit this website.

പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഇന്‍ഡോര്‍- വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ 27 വിദേശ ഇന്ത്യക്കാരെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു ആദരിച്ചു. 

പ്രൊഫ. ജഗദീഷ് ചേന്നുപതി, ഓസ്ട്രേലിയ, സയന്‍സ് ആന്‍ഡ് ടെക്നോളജി/വിദ്യാഭ്യാസം, പ്രൊഫ. സഞ്ജീവ് മേത്ത, ഭൂട്ടാന്‍, വിദ്യാഭ്യാസം, പ്രൊഫ. ദിലീപ് ലോണ്ടോ, ബ്രസീല്‍, കല ആന്റ് സംസ്‌കാരം/ വിദ്യാഭ്യാസം, ഡോ. അലക്‌സാണ്ടര്‍ ജാന്‍, ബ്രൂണെ ദാറുസ്സലാം, മെഡിസിന്‍, ഡോ. വൈകുണ്ഠം അയ്യര്‍ ലക്ഷ്മണന്‍, കാനഡ, കമ്മ്യൂണിറ്റി വെല്‍ഫെയര്‍, ജോഗീന്ദര്‍ സിംഗ് നിജ്ജാര്‍, ക്രൊയേഷ്യ, കല ആന്റ് സംസ്‌കാരം/ വിദ്യാഭ്യാസം, പ്രോ. റാംജി പ്രസാദ്, ഡെന്മാര്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡോ. കണ്ണന്‍ അമ്പലം, എത്യോപ്യ, കമ്മ്യൂണിറ്റി വെല്‍ഫെയര്‍, ഡോ. അമല്‍ കുമാര്‍ മുഖോപാധ്യായ, ജര്‍മ്മനി, കമ്മ്യൂണിറ്റി വെല്‍ഫെയര്‍/ മെഡിക്കല്‍, ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, ഗയാന, പൊളിറ്റിക്‌സ്/ കമ്മ്യൂണിറ്റി വെല്‍ഫെയര്‍, റിന വിനോദ് പുഷ്‌കര്‍ണ, ഇസ്രായേല്‍, ബിസിനസ്/ കമ്മ്യൂണിറ്റി വെല്‍ഫെയര്‍, ഡോ. മക്സുദ സറഫി, ജപ്പാന്‍, വിദ്യാഭ്യാസം,  ഡോ. രാജഗോപാല്‍, മെക്‌സിക്കോ, വിദ്യാഭ്യാസം, അമിത് കൈലാഷ് ചന്ദ്ര ലാത്ത്, പോളണ്ട്, ബിസിനസ്/ കമ്മ്യൂണിറ്റി വെല്‍ഫെയര്‍, പരമാനന്ദ സുഖുമല്‍ ദസ്വാനി, റിപ്പബ്ലിക് ഓഫ് കോംഗോ, കമ്മ്യൂണിറ്റി വെല്‍ഫെയര്‍, പിയൂഷ് ഗുപ്ത, സിംഗപ്പൂര്‍, ബിസിനസ്, മോഹന്‍ലാല്‍ ഹിറ, ദക്ഷിണാഫ്രിക്ക, കമ്മ്യൂണിറ്റി വെല്‍ഫെയര്‍, സഞ്ജയ്കുമാര്‍ ശിവഭായ് പട്ടേല്‍, സൗത്ത് സുഡാന്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍, ശിവകുമാര്‍ നടേശന്‍, ശ്രീലങ്ക, കമ്മ്യൂണിറ്റി വെല്‍ഫെയര്‍, ഡോ. ദിവാന്‍ ചന്ദ്രഭോസ് ശര്‍മന്‍, സുരിനാം, കമ്മ്യൂണിറ്റി വെല്‍ഫെയര്‍, ഡോ. അര്‍ച്ചന ശര്‍മ്മ, സ്വിറ്റ്‌സര്‍ലന്‍ഡ്, സയന്‍സ് ടെക്‌നോളജി, ജസ്റ്റിസ് ഫ്രാങ്ക് ആര്‍തര്‍ സി പ്രസാദ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വിദ്യാഭ്യാസം, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍, യു എ ഇ, ബിസിനസ്/ കമ്മ്യൂണിറ്റി വെല്‍ഫെയര്‍, ചന്ദ്രകാന്ത് ബാബുഭായ് പട്ടേല്‍, യു കെ, മീഡിയ, ഡോ. ദര്‍ശന്‍ സിംഗ് ധലിവാള്‍, അമേരിക്ക, ബിസിനസ്/ കമ്മ്യൂണിറ്റി വെല്‍ഫെയര്‍, രാജേഷ് സുബ്രഹ്മണ്യം, യു എസ് എ, ബിസിനസ്, അശോക് കുമാര്‍ തിവാരി, ഉസ്‌ബെക്കിസ്ഥാന്‍, ബിസിനസ്.

റിപ്പബ്ലിക് ഓഫ് ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, റിപ്പബ്ലിക് ഓഫ് സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെര്‍സാദ് സന്തോഖി മധ്യപ്രദേശ് ഗവര്‍ണര്‍ മംഗു ഭായ് പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സഹമന്ത്രി വി മുരളീധരന്‍ എന്നിവരും സമാപന ചടങ്ങില്‍ പങ്കെടുത്തു.

Tags

Latest News