പശു നായികയായ സിനിമയ്ക്ക്  എ സര്‍ട്ടിഫിക്കറ്റ് 

പശു നായികയായ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. നന്ദു വരവൂര്‍ സംവിധാനം ചെയ്ത 'പയ്ക്കുട്ടി' എന്ന സിനിമക്കാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിനിമയുടെ പേര് മാറ്റാനും സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പശുക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള സിനിമയില്‍ നിന്ന് 24 ഓളം രംഗങ്ങളാണ് വെട്ടിക്കളഞ്ഞത്. കുടുംബപ്രേക്ഷകരെയാണ് സിനിമ ലക്ഷ്യമിടുന്നത്. ഒരു തരത്തിലുള്ള അശ്ലീലമായ രംഗവും ചിത്രത്തിലില്ല. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനാല്‍ സിനിമ കാണാന്‍ കുടുംബപ്രേക്ഷകര്‍ മടിക്കുമെന്നും സംസാരിക്കാന്‍ കഴിയാത്ത ശംഭു എന്ന ചെറുപ്പക്കാരനും പശുക്കുട്ടിയും തമ്മിലുള്ള ആത്മ ബന്ധമാണ് സിനിമയുടെ പ്രമേയമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 25 നാണ് സിനിമ തീയറ്ററുകളിലെത്തുന്നത്. 50 തീയറ്റററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സുഭാഷ് രാമനാട്ടുകരയും ബൈജു മാഹിയും ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ നന്ദു വരവൂരിന്റേതാണ് തന്നെയാണ് കഥ.
 

Latest News