Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ശമ്പളം അയ്യായിരത്തില്‍ കുറഞ്ഞവരെ വിഷാദം പിടികൂടുന്നു

റിയാദ്- സൗദിയില്‍ 5000 റിയാലില്‍ താഴെ ശമ്പളമുള്ളവരെ വിഷാദം പിടികൂടാനുളള സാധ്യത വര്‍ധിച്ചിരിക്കയാണെന്ന് ദേശീയ മാനസികാരോഗ്യ കേന്ദ്രം. രാജ്യത്ത് 60 വയസ്സിനു മുകളിലുള്ളവരെയാണ് വിഷാദ രോഗം കൂടുതലും ബാധിക്കുന്നത്. 2020 നെ അപേക്ഷിച്ച് വിഷാദരോഗികള്‍ കുറയുന്നുവെന്നത് ആശ്വാസകരമാണ്. 2020 ല്‍ 13.8 ശതമാനമായിരുന്നത് 12.7 ശതമാനമായാണ് കുറഞ്ഞത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് വിഷാദം കൂടുതലും ബാധിക്കുന്നതെന്നും ദേശീയ മാനസികാരോഗ്യ കേന്ദ്രം പറയുന്നു.
സൗദിയില്‍ വാടക വര്‍ധനയും സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിച്ചിട്ടുണ്ട്. ജീവിതച്ചെലവ് വര്‍ധിച്ചതിനനുസരിച്ച് വേതന വര്‍ധന ഉണ്ടായിട്ടില്ല. അതേസമയം, സൗദിയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരികയാണ്. ധാരാളം വികസന പദ്ധതികള്‍ ആരംഭിച്ചതോടെ തൊഴിലവസരങ്ങളും വര്‍ധിച്ചു.
സ്വദേശികളുടെ വരുമാന വര്‍ധനക്കായി സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്. പൗരന്മാരെ തങ്ങളുടെ വീടുകള്‍ വിനോദസഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ അനുവദിക്കുന്ന പുതിയ വ്യവസ്ഥ ടൂറിസം മന്ത്രാലയം അംഗീകരിച്ചു. മറ്റു രാജ്യങ്ങളില്‍  നിലവിലുള്ള എയര്‍ബിഎന്‍ബി, ഹോംഎവേ തുടങ്ങിയവക്കു സമാനമായ വാടക പാര്‍പ്പിടങ്ങള്‍ക്കുള്ള സൗകര്യമാണ് ഇതോടെ രാജ്യത്ത് നിവില്‍വരുന്നത്.
ദേശീയ വിനോദസഞ്ചാര വികസനത്തിനായുള്ള പൊതു തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണിതെന്ന്  ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. വിവിധ മേഖലകളില്‍ രാജ്യത്ത് നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ടൂറിസം മേഖലയിലും കൈക്കൊള്ളുന്ന മാറ്റങ്ങള്‍.  
നിക്ഷേപ ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും  ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും  തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് നടപടികള്‍ കൈക്കൊള്ളുന്നതെന്ന്   അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ബൈലോ പ്രകാരം സൗദി പൗരന്മാര്‍ക്ക് അവരുടെ പ്രോപ്പര്‍ട്ടി വാടകയ്ക്ക് നല്‍കാനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാം. ഒരാള്‍ക്ക് പരമാവധി മൂന്ന് പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഒരു അപ്പാര്‍ട്ട്‌മെന്റ്, ടൗണ്‍ഹൗസ്, വില്ല  തുടങ്ങിയ സ്വകാര്യ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യം  പാര്‍പ്പിടത്തിനോ കാര്‍ഷിക ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള വസ്തുവിന്റെ ഭാഗമായിരിക്കണമെന്നും പുതിയ വ്യവസ്ഥകള്‍ പറയുന്നു.
പെര്‍മിറ്റുമായി ബന്ധപ്പെട്ട വസ്തുവിന്റെ ഉടമസ്ഥാവകാശമോ ഉപയോഗ അവകാശമോ തെളിയിക്കുന്ന  ഇലക്ട്രോണിക് കരാര്‍ ഉടമ നല്‍കണം. അപേക്ഷയോടൊപ്പം വസ്തുവുമായി ബന്ധപ്പെട്ട എല്ലാ പ്രസക്തമായ ഔദ്യോഗിക രേഖകളും സമര്‍പ്പിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
വാടകയ്‌ക്കെടുത്ത പാര്‍പ്പിടത്തില്‍ താമസിക്കുമ്പോള്‍ വിനോദസഞ്ചാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നിരവധി വ്യവസ്ഥകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് വിഷാദം. പ്രധാനമായും തലച്ചോറിനെയാണ് ഇത് ബാധിക്കുന്നത്.  ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികജീവിതം എന്നിവയെ വലിയ തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്‌നങ്ങളിൽപെട്ടുഴലുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, ബാല്യകാലത്തു അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ, ബാല്യകാല മുതിർന്നവരിൽ ലൈംഗിക ചൂഷണത്തിന് ഇരയായവർ, ബലാത്സംഗത്തിന് ഇരയായവർ, സ്ത്രീകളിൽ പ്രസവാനന്തരം, ആർത്തവവിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്. ഇതിന്റെ ഫലമായി രോഗികൾ നിരാശയിൽ ആണ്ടുപോകാനും അക്രമാസക്തരാകാനും ബന്ധങ്ങൾ തകരാനും ആത്മഹത്യാ പ്രവണത കാണിക്കാനും സാധ്യതയുണ്ട്. അതീവ ഗുരുതരമായ പ്രസവാനന്തര വിഷാദം അമ്മയെയും കുഞ്ഞിനേയും മോശമായി ബാധിക്കാറുണ്ട്. മധ്യവയസ്‌ക്കരായ സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് കാണപ്പെടുന്ന അമിതമായ സങ്കടം, പെട്ടന്നുള്ള കോപം, പ്രായമായി എന്ന തോന്നൽ, ലൈംഗികതാല്പര്യക്കുറവ് എന്നിവ വിഷാദരോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചിട്ടയായ വ്യായാമത്തിന്റെ കുറവും വിഷാദരോഗം ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുന്നു. സിറോട്ടോണിൻ,നോർഎപിനെഫ്രിൻ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രർത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അടിസ്ഥാന വൈകല്യം എങ്ങനെയുണ്ടാകുന്നുവെന്നത് വ്യക്തമല്ല. എന്നാൽ വിഷാദരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക ഔഷധങ്ങൾ പരിവാഹക പദാർത്ഥങ്ങളുടെ കുറവ് പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്. തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഒരു മൂഡ് ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക അവസ്ഥയെ ആണ് മൂഡ് എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ അളവിൽ കൂടുതലോ കുറവോ ആയാൽ മൂഡ് ഡിസോർഡർ ആയിത്തീരുന്നു.
ഭൂരിപക്ഷം രോഗികളിലും വിഷാദരോഗം പെട്ടെന്നുണ്ടാവുകയും ഏതാനും മാസങ്ങൾക്കകം പൂർണമായി ശമിക്കുകയും ചെയ്യുന്നതാണ്.എന്നാൽ വലിയൊരു വിഭാഗം രോഗികളിൽ അത് ആവർത്തിക്കും.ചിലപ്പോൾ ഓരോവർഷവും ചിലരിൽ ഏതാനും വർഷങ്ങളിലെ ഇടവേളയ്ക്കുശേഷം മാത്രം.എല്ലാ പ്രാവശ്യവും വിഷാദലക്ഷണങ്ങളാണ് രോഗിക്കുണ്ടാകുന്നതെങ്കിൽ അതിനെ ഏകമുഖ വിഷാദം എന്നു വിളിക്കുന്നു. വിഷാദ വിരുദ്ധൗഷധങ്ങൾ(ആന്റി ഡിപ്രെസ്സെന്റ്‌സ്) മാത്രം കൊണ്ടുള്ള ചികിത്സ ഫലപ്രദമായേക്കും.

ചില രോഗികളിൽ വിഷാദം,ഉന്മാദം എന്നിവ മാറിമാറി ഉണ്ടാകും.ഉന്മാദത്തിന്റെ പ്രത്യക്ഷലക്ഷണങ്ങൾ പ്രകടമായിട്ടില്ലെങ്കിലും പല രോഗികളിലും വിമുഖശ്രേണിയിൽ ഉൾപ്പെടുന്ന ലഹരിശീലം,പെരുമാറ്റ വൈകല്യങ്ങൾ,അനിയന്ത്രിതക്ഷോഭം എന്നിവയുണ്ടാകും.ഏകമുഖവിഷാദം ആണെന്ന് പ്രഥമദൃഷ്ടിയിൽ തോന്നിക്കുന്ന പല രോഗികളിലും ശ്രദ്ധാപൂർവം രോഗവിശകലനം നടത്തിയാൽ ദ്വിമുഖവിഷാദത്തിന്റെ തെളിവുകൾ കണ്ടെത്താം. ദ്വിമുഖവിഷാദരോഗത്തിന് വിഷാദ വിരുദ്ധൗഷധങ്ങൾ(ആന്റി ഡിപ്രെസ്സെന്റ്‌സ്) മതിയാകില്ല.വിഷാദവിരുദ്ധൗഷധങ്ങൾ മാത്രം ഉപയോഗിക്കുന്നത് രോഗിയുടെ സ്ഥിതി മോശമാകാനും കാരണമാകും.

Latest News