സൗദിയിലെ അസീറില്‍ മുങ്ങിമരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തു

അസീര്‍ പ്രവിശ്യയില്‍ പെട്ട വാദി ദഹ്ബാനില്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചയാളുടെ മൃതദേഹത്തിനു വേണ്ടി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നു.

അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട വാദി ദഹ്ബാനില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചയാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് നീക്കി. വാദി ദഹ്ബാനിലെ വെള്ളക്കെട്ടില്‍ ഒരാള്‍ അപകടത്തില്‍ പെട്ടതായി സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിക്കുകയായിരുന്നു.

കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ

കുവൈത്ത് സിറ്റി - അല്‍ഫര്‍വാനിയ, ഖൈതാന്‍ ഏരിയകളില്‍ ഡസന്‍ കണക്കിന് കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഈജിപ്ഷ്യന്‍ അധ്യാപകന് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപകനായ ഈജിപ്തുകാരന്‍ മൂന്നു മാസത്തിനിടെ ഡസന്‍ കണക്കിന് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടികളില്‍ ഒരാളായ എട്ടു വയസ് പ്രായമുള്ള പാക്കിസ്ഥാനി ബാലനാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മകന്‍ പീഡനത്തിന് ഇരയായതായി പാക്കിസ്ഥാനി ബാലന്റെ പിതാവ് കണ്ടെത്തുകയും സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കുകയുമായിരുന്നു.
ഒമ്പതു വര്‍ഷം മുമ്പ് കുവൈത്തിലെത്തിയ പ്രതി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ അല്‍ജഹ്‌റായില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍മീഡിയറ്റ് സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. അല്‍ജഹ്‌റായിലാണ് 40 കാരന്‍ താമസിച്ചിരുന്നതും. ഇവിടെ നിന്ന് അല്‍ഫര്‍വാനിയയിലും ഖൈതാനിലും എത്തിയാണ് ഇളംപ്രായത്തിലുള്ള ഇരകളെ കെണിയിലാക്കി ഭീഷണിപ്പെടുത്തി പ്രതി പീഡിപ്പിച്ചിരുന്നത്.
പ്രതിയുടെ പീഡനത്തിന് ഇരയായവരെല്ലാം വിദേശികളായിരുന്നു. ഏഴു മുതല്‍ പന്ത്രണ്ടു വരെ പ്രായമുള്ള ഈജിപ്തുകാരും ലെബനോനിയും ഇന്ത്യക്കാരനും പാക്കിസ്ഥാനിയും മറ്റു രാജ്യക്കാരും പീഡനത്തിന് ഇരയായിരുന്നു. സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ആള്‍പെരുമാറ്റമില്ലാത്ത കെട്ടിടങ്ങളിലേക്കും കെട്ടിടങ്ങളുടെ ഗോവണികളിലേക്കും കുട്ടികളെ തന്ത്രപൂര്‍വം എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് സ്ഥലംവിടുകയാണ് പ്രതി ചെയ്തിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News