Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ കലോത്സവത്തിലെ വിവാദ ദൃശ്യാവിഷ്‌കാരം : നടപടി വേണമെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

കോഴിക്കോട് :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്‌ക്കാരം വിവാദമായ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്‌ലീം  വേഷധാരിയായ ഒരാളെ അവതരിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ഇതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആര്‍.എസ്.എസ് സഹയാത്രികനായ ആളാണ് ദൃശ്യാവിഷ്‌കാരം നടത്തിയതെന്ന് വിവരം പുറത്തു വന്നിരുന്നു.ഇടതു സര്‍ക്കാറും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ് സ്വാഗത ഗാനത്തിലെ ചിത്രീകരണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സി.പി എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സ്വാഗത ഗാനത്തിനെതിരെ മുസ്‌ലീം  ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മുജാഹിദ് സമ്മേളനത്തില്‍ മുസ്‌ലീം  സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കയ്യടി വാങ്ങി. ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുസ്‌ലീം  സമുദായത്തെ തീവ്രവാദിയാക്കിയ ചിത്രീകരണം പ്രദര്‍ശിപ്പിക്കുകയാണുണ്ടായതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലീം ലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ് ആരോപിച്ചിരുന്നു.
 

Latest News