Sorry, you need to enable JavaScript to visit this website.

ഭാര്യയ്ക്ക് ദേഷ്യം വന്നാല്‍ പോലീസുകാരനായ ഭര്‍ത്താവിന് അവധി കിട്ടുമോ? ഏതായാലും സംഗതി ഏറ്റു

ലക്‌നൗ:  ഭാര്യയ്ക്ക് ദേഷ്യം വന്നാല്‍ പോലീസുകാരമായ ഭര്‍ത്താവിന് അവധി നല്‍കാന്‍ വകുപ്പുണ്ടോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യയുടെ കോപം ഏറ്റുവാങ്ങിയ നവവരനായ പോലീസുകാരന്റെ അവധി അപേക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അപേക്ഷ സ്വീകരിച്ച ഉന്നത ഉദ്യോഗസ്ഥന്‍ അഞ്ച് ദിവസത്തെ അവധി അനുവദിക്കുകയും ചെയ്തു.ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതന്‍വ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യുന്ന ഒരു കോണ്‍സ്റ്റബിളിന്റെ കത്താണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ഭാര്യ ദേഷ്യത്തിലാണ്, ഫോണ്‍ എടുക്കുന്നില്ലെന്നും അവധി നല്‍കണമെന്നുമാണ് ഇയാളുടെ ആവശ്യം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കഴിഞ്ഞ മാസമാണ് കോണ്‍സ്റ്റബിള്‍ വിവാഹിതനായത്. മൗ ജില്ലയിലെ താമസക്കാരനും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ പിആര്‍ബിയില്‍ നിയമിതനുമാണ് നവവരനായ പൊലീസുകാരന്‍. ലീവ് കിട്ടാത്തതിനാല്‍ ദേഷ്യപ്പെട്ട ഭാര്യ തന്നോട് സംസാരിക്കുന്നില്ലെന്നും പലതവണ വിളിച്ചെങ്കിലും ഭാര്യ ഫോണ്‍ അമ്മയ്ക്ക് കൈമാറിയെന്നും അദ്ദേഹം അപേക്ഷയില്‍ പറയുന്നു.
സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് വാക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ലീവ് ലഭിക്കാതെ പോകാന്‍ കഴിയില്ല. അപേക്ഷ പരിഗണിച്ച് ലീവ് അനുവദിക്കണമെന്നും പൊലീസുകാരന്‍ കത്തില്‍ അപേക്ഷിക്കുന്നു. അപേക്ഷ വായിച്ച അസിസ്റ്റന്റ് സൂപ്രണ്ട് ജനുവരി 10 മുതല്‍ കോണ്‍സ്റ്റബിളിന് അഞ്ച് ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിച്ചു. എന്തായാലും പൊലീസുകാരന്റെ ഈ അപേക്ഷ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

 

Latest News