ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് മുംബൈ ഒന്നാം സ്ഥാനത്ത്

മുംബൈ - ഐ.എസ്.എല്ലില്‍ ആദ്യ 22 മിനിറ്റില്‍ വീശിയ മുംബൈ സിറ്റി ആക്രമണക്കൊടുങ്കാറ്റില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ തരിപ്പണമായി. മറുപടിയില്ലാത്ത നാലു ഗോളിന് ജയിച്ച മുംബൈ സിറ്റി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. നാലാം മിനിറ്റില്‍ ജോര്‍ജ് പെരേരയാണ് ആക്രമണം തുടങ്ങിയത്. ഇരുപത്തിരണ്ടാം മിനിറ്റില്‍ പെരേര തന്നെ അവസാനിപ്പിച്ചു. പത്താം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവാര്‍ടും പതിനാറാം മിനിറ്റില്‍ ബിപിന്‍ സിംഗും സ്‌കോര്‍ ചെയ്തു. 
പിന്നീട് മുംബൈക്ക് സ്‌കോര്‍ ചെയ്യാനയില്ലെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവീര്യം തകര്‍ന്നിരുന്നു. രണ്ടാം പകുതിയില്‍ പിടിച്ചുനില്‍ക്കാനായതാണ് ബ്ലാസ്റ്റേഴ്‌സിന്റെ നേട്ടം. 
13 കളികളില്‍ മുംബൈ സിറ്റിയുടെ പത്താം ജയമാണ് ഇത്. 33 പോയന്റുണ്ട് അവര്‍ക്ക്. ബ്ലാസ്‌റ്റേഴ്‌സ് 25 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. 31 പോയന്റുള്ള നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെയാണ് മുംബൈ മറികടന്നത്.
 

Latest News