പഠനകാലം തൊട്ടേ ചിത്രരചനയിലും പെയിന്റിംഗിലും അതീവ താൽപര്യമുണ്ടായിരുന്ന രമ്യ, നാഗർകോവിലിൽ നിന്നാണ് ഈ രംഗത്തെ പ്രൊഫഷണൽ
പാഠങ്ങൾ അഭ്യസിച്ചത്.
പ്രവാസത്തിന്റെ മുഷിപ്പിനേയും ഏകാന്തതയേയും കുറിച്ച് പരിഭവം പറയുന്ന വീട്ടമ്മമാർക്കിടയിൽ ഇതാ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കുടുംബിനി. ഓരോ നിമിഷവും എങ്ങനെ ഫലപ്രദമാക്കാമെന്ന് തെളിയിക്കുന്ന കൊല്ലം പ്രാക്കുളം സ്വദേശി രമ്യാ ബിജുവാണ്, സർഗാത്മക മേഖലകളിൽ കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കുന്നത്. മ്യൂറൽ പെയിന്റിംഗുകൾ, ചിത്രരചന, പാചകം, വീട്ടിനകത്തും പുറത്തും ചെടിവളർത്തൽ, വിശാലമായ കോംപൗണ്ടിലെ വൈവിധ്യമാർന്ന പൂക്കൃഷി.. ഇതിനിടയിൽ സ്വന്തമായി ബിസിനസ് സംരംഭവും. സദാ കർമനിരതയായ രമ്യ, ദീർഘകാലം ജിദ്ദയിലായിരുന്നു. അടുത്ത കാലത്ത് പുതിയ ജോലി സ്വീകരിച്ച് റിയാദിലേക്ക് പോയ ഭർത്താവിനോടൊപ്പം ജിദ്ദയിൽ തുടങ്ങിവെച്ച ഗാർഡനിംഗും പെയിന്റിംഗുമെല്ലാം അവിടേയും ആരംഭിച്ചു. പഠിക്കുമ്പോഴേ ഗാർഡനിംഗിലും പെയിന്റിംഗിലും താൽപര്യമുണ്ടായിരുന്ന രമ്യ, ചിത്രരചനയിലെ നൂതനസങ്കേതങ്ങളും ചുവർചിത്രകലയിലെ പുതിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ആധുനിക മാധ്യമവുമാണ് ഉപയോഗിക്കുന്നത്.

പഠനകാലം തൊട്ടേ ചിത്രരചനയിലും പെയിന്റിംഗിലും അതീവ താൽപര്യമുണ്ടായിരുന്ന രമ്യ, നാഗർകോവിലിൽ നിന്നാണ് ഈ രംഗത്തെ പ്രൊഫഷണൽ പാഠങ്ങൾ അഭ്യസിച്ചത്. ജിദ്ദയിലെത്തിയ ശേഷം പെയിന്റിംഗ് തുടരുകയും ഒപ്പം കൃഷിയിലും പാചകത്തിലുമുള്ള താൽപര്യം വളർത്തുകയും ചെയ്തു. വീട് നിറയെ പെയിന്റിംഗുകൾ കൊണ്ട് അലങ്കരിച്ചു. മൽസരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും തന്റെ പാഷനാണ് പെയിന്റിംഗും പാചകവും ഗാർഡനിംഗുമെന്നും രമ്യ പറഞ്ഞു.

2016 ൽ കേന്ദ്രഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച സ്മാർട്ട് ഹോം പ്രൊഡക്ട് ആന്റ് സർവീസ് കമ്പനിയായ ഓർഷെലിന്റെ സ്ഥാപക കൂടിയാണ് രമ്യ. ഈ രംഗത്തെ ആദ്യപ്രവാസി വനിതകളിലൊരാൾ എന്ന നിലയ്ക്ക് സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും വ്യവസായ മേധാവികളിൽ നിന്ന് മികച്ച വനിതാസംരംഭകയെന്ന പേര് കൂടി നേടിയെടുക്കാനായി രമ്യയ്ക്ക്. ഓർഷെൽ കൺട്രോൾ ഡിവൈസസ്, ഓർഷെൽ മോണിട്ടറിംഗ് യൂണിറ്റ്, ഓർഷെൽ സെക്യൂരിറ്റി സിസ്റ്റം തുടങ്ങി ഈ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച ഹോം ഓട്ടോമേഷനാണ് രമ്യയുടെ ബിസിനസിന്റെ രീതി. ഇതിനാകട്ടെ വൻസ്വീകാര്യതയാണ് നാട്ടിലും മറുനാട്ടിലും ലഭിക്കുന്നത്. കമ്പനിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിലാണ് രമ്യയിപ്പോൾ. ഇതിനായി വിവിധ രാജ്യങ്ങൾ സന്ദർശിക്കും. കമ്പനിയുടെ പ്രവർത്തനത്തിൽ മുഴുകുമ്പോഴും പക്ഷേ പെയിന്റിംഗിൽ നിന്ന് വിട്ടുനിൽക്കുന്നില്ല. മ്യൂറൽ പെയിന്റിംഗിലെ കൊളാഷ് രീതികൾ പരീക്ഷിക്കുന്ന തിരക്കിലാണിപ്പോൾ രമ്യ.റിയാദിൽ നിയോം കമ്പനിയുടെ ഭാഗമായുള്ള ജേക്കബ്സ് സൗദി അറാംകോ പി.ഐ.എഫ് സംയുക്ത സംരംഭമായ 'ജസാറ ' യിൽ സീനിയർ പ്രൊജക്ട്സ് എൻജിനീയറാണ് രമ്യയുടെ ഭർത്താവ് ബിജു. മക്കൾ ഋതു വേദ, ഋതു വൈക






