Sorry, you need to enable JavaScript to visit this website.

ഒളിച്ചോടിയ 17 വേലക്കാരികള്‍ക്ക് അഭയം: സൗദിയില്‍ വിദേശി അറസ്റ്റില്‍

റിയാദ് - സ്‌പോണ്‍സര്‍മാരുടെ വീടുകളില്‍ നിന്ന് ഒളിച്ചോടിയ 17 വേലക്കാരികള്‍ക്ക് അഭയം നല്‍കുകയും താല്‍ക്കാലിക കരാര്‍ അടിസ്ഥാനങ്ങളില്‍ ഇവര്‍ക്ക് മറ്റിടങ്ങളില്‍ ജോലി തരപ്പെടുത്തി നല്‍കുകയും ചെയ്ത ഈജിപ്തുകാരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ വേലക്കാരികളെ ബന്ധപ്പെട്ട വകുപ്പിനും വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ ഈജിപ്തുകാരനെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

ഗാർഹിക തൊഴിലാളികൾ 35,79,960 ആയി ഉയർന്നു

റിയാദ് - കഴിഞ്ഞ വർഷാവസാനത്തോടെ സൗദിയിൽ ഗാർഹിക തൊഴിലാളികൾ 35,79,960 ആയി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 51 ശതമാനം തോതിൽ വർധിച്ചു. 2018 ൽ സൗദിയിൽ 23,71,390 വേലക്കാരാണുണ്ടായിരുന്നത്. ഇക്കാലയളവിൽ പുരുഷ ഗാർഹിക തൊഴിലാളികളുടെ എണ്ണം 57.5 ശതമാനം തോതിലും വനിത തൊഴിലാളികളുടെ എണ്ണം 35.6 ശതമാനം തോതിലും വർധിച്ചു. 
ഗാർഹിക തൊഴിലാളികളിൽ 49.5 ശതമാനം ഹൗസ് ഡ്രൈവർമാരാണ്. ഈ ഗണത്തിൽ പെട്ട 17,73,916 ഗാർഹിക തൊഴിലാളികൾ സൗദിയിൽ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 125 പേർ വനിതകളാണ്. ഗാർഹിക തൊഴിലാളികളിൽ 47.7 ശതമാനം വേലക്കാരും ശുചീകരണ ജോലിക്കാരുമാണ്. ഈ വിഭാഗത്തിൽ പെട്ട 17,09,014 തൊഴിലാളികളുണ്ട്. ഹോം മാനേജർമാരായി 2519 പേരും പാചകക്കാരും ഭക്ഷണം വിതരണം ചെയ്യുന്നവരുമായി 61,110 പേരും വാച്ച്മാന്മാരായി 23,664 പേരും വീടുകളിലെ തോട്ടം തൊഴിലാളികളായി 2164 പേരും ടെയിലർമാരായി 1238 പേരും ഹോം നഴ്‌സുമാരായി 1747 പേരും ട്യൂഷൻ അധ്യാപകരായി 4608 പേരും ജോലി ചെയ്യുന്നു. ഗാർഹിക തൊഴിലാളികളിൽ 0.07 ശതമാനം ഹോം മാനേജർമാരും 1.7 ശതമാനം പാചകക്കാരും ഭക്ഷണം വിതരണം ചെയ്യുന്നവരും 0.66 ശതമാനം വാച്ച്മാന്മാരും 0.06 ശതമാനം തോട്ടം തൊഴിലാളികളും 0.03 ശതമാനം ടെയിലർമാരും 0.04 ശതമാനം ഹോം നഴ്‌സുമാരും 0.12 ശതമാനം ട്യൂഷൻ അധ്യാപകരുമാണ്. 
2021 ൽ ഒഴികെ മറ്റു വർഷങ്ങളിലെല്ലാം സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ തുടർച്ചയായ വർധന രേഖപ്പെടുത്തി. കൊറോണ മഹാമാരി കാരണമുള്ള നടപടികളും വ്യവസ്ഥകളും കാരണം ചില രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് ദീർഘകാലം നിലച്ചതാണ് 2021 ൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയാൻ കാരണം.  2019 ൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 36 ശതമാനം തോതിൽ വർധിച്ച് 32,25,785 ആയി. ആ വർഷം പുരുഷ തൊഴിലാളികളുടെ എണ്ണം 34.1 ശതമാനവും വനിത തൊഴിലാളികളുടെ എണ്ണം 40.5 ശതമാനവും തോതിൽ വർധിച്ചു. 2019 ൽ വനിത ഗാർഹിക തൊഴിലാളികളുടെ എണ്ണം 10,00,002 ആയി ഉയർന്നു. തൊട്ടു മുൻവർഷം വനിത തൊഴിലാളികൾ 7,11,661 ആയിരുന്നു. കോവിഡ്-19 മഹാമാരി വ്യാപനത്തിനിടെയും 2020 ൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 14 ശതമാനം തോതിൽ വർധിച്ച് 36,78,564 ആയി. ആ വർഷം പുരുഷ തൊഴിലാളികളുടെ എണ്ണം 17.4 ശതമാനവും വനിത തൊഴിലാളികളുടെ എണ്ണം 6.5 ശതമാനം തോതിലും വർധിച്ചു. 
കൊറോണയുമായി ബന്ധപ്പെട്ട് യാത്രകൾക്കുള്ള നിയന്ത്രണം തുടർന്നതിനാൽ 2021 ൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 10.5 ശതമാനം തോതിൽ കുറഞ്ഞു. പുരുഷ തൊഴിലാളികളുടെ എണ്ണം ആറു ശതമാനവും വനിത തൊഴിലാളികളുടെ എണ്ണം 21.6 ശതമാനം തോതിലുമാണ് 2021 ൽ കുറഞ്ഞത്. കഴിഞ്ഞ വർഷം ഗാർഹിക തൊഴിലാളികളുടെ എണ്ണം 8.7 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം കൂടുതൽ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്‌മെന്റ് ആരംഭിച്ചതോടെ പുരുഷ തൊഴിലാളികളുടെ എണ്ണം 6.4 ശതമാനവും വനിത തൊഴിലാളികളുടെ എണ്ണം 15.6 ശതമാനം തോതിലുമാണ് വർധിച്ചത്. 

റിയാദിൽ ടയർ പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചു

റിയാദ് - അഫീഫ്, ദരിയ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിൽ തീ പടർന്നുപിടിച്ചു. പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചാണ് നാൽപതു യാത്രക്കാർ സഞ്ചരിച്ച ബസിൽ തീ പടർന്നുപിടിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ടയുടൻ യാത്രക്കാർ ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മഴക്കിടെയാണ് ബസിൽ തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ ബസിലെ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ട്രാഫിക് സംഘം ഇടപെട്ട് യാത്രക്കാരെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും റോഡിൽ ഗതാഗതം ക്രമീകരിക്കുകയും ചെയ്തു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News