Sorry, you need to enable JavaScript to visit this website.

മന്ത്രവാദ ചികിത്സക്കിടെ യുവതിയുടെ വസ്ത്രമുരിഞ്ഞ് പീഡന ശ്രമം, മലപ്പുറത്ത് സിദ്ധന്‍ അറസ്റ്റില്‍

മലപ്പുറം-മന്ത്രവാദ ചികില്‍സക്കെത്തി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിദ്ധന്‍ അറസ്റ്റില്‍. ആലിന്‍ചുവട് ചെകുത്താന്‍ പടിയിലുള്ള വീട്ടിലെത്തി കൈവിഷ ചികില്‍സക്കിടെ വീട്ടമ്മയെ പീഡിപ്പിച്ച മൂന്നിയൂര്‍ ചെകുത്താന്‍ മൂല സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവാണ് അറസ്റ്റിലായത്.
ചികില്‍സയുടെ ഭാഗമായി വീട്ടമ്മയെ കിടത്തി വസത്രങ്ങള്‍ ഊരി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ബലാല്‍സംഗത്തിന് ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. നേരത്തെ വര്‍ക്ക് ഷോപ്പിലും കൂലിപ്പണിയുമായി നടന്നിരുന്ന ബാബു പിന്നീട് മന്ത്രിവാദ ചികില്‍സ തുടങ്ങുകയായിരുന്നു. തകിടുകള്‍ എഴുതി നല്‍കുക, നൂല് ജപിച്ച് കൊടുക്കുക, കൈ വിഷ പരിഹാരം തുടങ്ങിയ ചികിത്സകളാണ് ഇയാള്‍ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വാടക ക്വാട്ടേഴ്സില്‍ താമസിച്ച് ഇയാള്‍ നടത്തുന്ന വ്യാജചികില്‍സക്കായി ദൂരദിക്കുകളില്‍ നിന്ന് പോലും നിരവധിയാളുകള്‍ എത്തിയിരുന്നു.

മയക്കുമരുന്നും ആയുധങ്ങളുമായി യുവാവ് പിടിയില്‍

താനൂര്‍-അതിമാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ കണ്ണന്തളി ചെറിയേരി ജാഫര്‍ അലി (37) ആണ് പിടിയിലായത്.വീട്ടില്‍ നിന്നും 1.70 ഗ്രാം എം.ഡി.എം.എയും 76,000 രൂപയും കൊടുവാള്‍,നെഞ്ചക്ക്, ഏഴു തരം കത്തികള്‍. ഇരുമ്പ് പൈപ്പ്, മരത്തിന്റെ വടികള്‍,എയര്‍ഗണ്‍,ത്രാസ്, കവറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.മുമ്പ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കരിപ്പൂരില്‍ 59 ലക്ഷത്തിന്റെ സ്വര്‍ണവും 23 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികൂടി

കൊണ്ടോട്ടി-ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ 59 ലക്ഷത്തിന്റെ സ്വര്‍ണവും,റാസല്‍ഖൈമയിലേക്ക് പോകാനെത്തിയ യാത്രക്കാരിനല്‍ നിന്ന് 23 ലക്ഷത്തിന്റെ വിദേശ കറന്‍സികളും പിടികൂടി.കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് കരിപ്പൂര്‍ പോലിസ് പിടിയിലായത്.റാസല്‍ഖൈമയിലേക്ക് പോകാനെത്തിയ തൃശൂര്‍ സ്വദേശി സുരേഷ്ബാബു(സുദീപ്) എന്ന യാത്രക്കാരനില്‍ നിന്നാണ് 23,95,310 രൂപ മൂല്യമുള്ള കറന്‍സി എയര്‍കസ്റ്റംസ് പിടികൂടിയത്.
 ഷംസുദ്ദീന്‍ നാല് ക്യാപ്സ്യൂളുകളാക്കി 1.059 കിലോഗ്രാം സ്വര്‍ണ മിശ്രിതം ശരീരത്തിനുള്ളില്‍  ഒളിപ്പിച്ച് കടത്തുകയായിരുന്നു.ജിദ്ദയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെക്കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലും ബാഗേജ് പരിശോധനയിലും സ്വര്‍ണം കണ്ടെത്താനായില്ല.പിന്നീട് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.എക്സ്റേ പരിശോധനയിലാണ് വയറിനകത്ത് 4 കാപ്സ്യൂളുകള്‍ കണ്ടെത്തിയത്.പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും.തുടരന്വേഷണത്തിനായി വിശദ റിപ്പോര്‍ട്ട് കസ്റ്റംസിനും കൈമാറും.രാവിലെ റാസല്‍ഖൈമയിലേക്ക് പോകാനെത്തതിയതായിരുന്നു സുരേഷ്ബാബു.ലഗേജ് പരിശോധനയിലാണ് ഡോളര്‍, ദിര്‍ഹം എന്നിവ കണ്ടെത്തിയത്.കസ്റ്റംസ് അന്വേഷണം തുടങ്ങി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News