വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രം ഒഴിച്ച യുവാവിനെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ്

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികക്കുനേരെ മൂത്രമൊഴിച്ചുവെന്ന ആരോപണം നേരിടുന്ന യുവാവ് രാജ്യം വിടുന്നത് തടയാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ എമിഗ്രേഷന്‍ ബ്യൂറോയോട് ആവശ്യപ്പെട്ടതായി ദല്‍ഹി പൊലീസ്  അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക്-ദല്‍ഹി വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന പ്രതി  സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചുവെന്നതാണ് ഞെട്ടിക്കുന്ന സംഭവവം.
ഇയാളെ പിടികൂടാന്‍ നിരവധി പോലീസ് സംഘങ്ങളെ മുംബൈയിലേക്ക് അയച്ചെങ്കിലും ഒളിവിലായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിലെ ദുരനുഭവത്തിനിരയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയുടെ ഇന്ത്യാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായ ശങ്കര്‍ മിശ്രയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രതി രാജ്യം വിടുന്നത് തടയാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് എമിഗ്രേഷന്‍ വകുപ്പ് അധികാരികള്‍ക്ക് കത്തെഴുതിയിരിക്കയാണ്- മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News