കിരീടത്തിനായി കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം; പാലക്കാട് തൊട്ടുപിറകിൽ

കോഴിക്കോട് -സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോടും കരുത്തരായ കണ്ണൂരും ഒപ്പത്തിനൊപ്പം. 721 പോയിന്റുമായി കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് 710 പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്. 
 691 പോയിന്റുമായി തൃശൂർ മൂന്നാംസ്ഥാനത്തും  682 പോയിന്റുമായി എറണാകുളം നാലാംസ്ഥാനത്തുമായി ലീഡ് ചെയ്യുന്നു. 
 മേളക്കു കൊടിയിറങ്ങാൻ ഒരു നാൾ മാത്രം ബാക്കിനിൽക്കെ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
 

Latest News