തെരുവില്‍ താമസിക്കുന്നവര്‍ക്കൊപ്പം  ന്യൂ ഇയര്‍ ആഘോഷിച്ച് നയന്‍താര 

ചെന്നൈ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ താരം നയന്‍താര. പുതുവര്‍ഷത്തോടനുബദ്ധിച്ച് താരവും ഭര്‍ത്താവ് വിഘ്നേശ് ശിവനും ഒന്നിച്ച് തെരുവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചു. 
നയന്‍താര നേരിട്ടെത്തി തെരുവിന്റെ മക്കള്‍ക്ക് സഹായം നല്‍കി. പുതുവസ്ത്രങ്ങളാണ് സമ്മാനിച്ചത്.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെങ്കിലും നയന്‍സ് പൊതുസ്ഥലങ്ങളില്‍ എത്തുന്നത് അപൂര്‍വ്വമാണ്.
പുതുവര്‍ഷത്തില്‍ തെരുവില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നയന്‍താര നേരിട്ടെത്തി. പങ്കാളി വിഘ്നേശിനൊപ്പം സമ്മാനങ്ങളുമായാണ് നടി എത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെങ്കിലും നയന്‍സ് പൊതുസ്ഥലങ്ങളില്‍ എത്തുന്നത് അപൂര്‍വ്വമാണ്. സോഷ്യല്‍ മീഡിയയിലും നടി സാനിധ്യമറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രൊമോഷന്‍ പരിപാടികളിലും ഓഡിയോ ലോഞ്ചുകളിലും നയന്‍താര സജീവമാണ്.ബോളിവുഡ് അരങ്ങേറ്റത്തിനായി തയാറെടുക്കുകയാണ് നയന്‍സ്. ഷാരൂഖ് ഖാന്‍ ചിത്രമായ 'ജവാനി'ലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2023 ജൂണ്‍ 2നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായ 'കണക്റ്റാ'ണ് നടിയുടേതായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം.

Latest News