Sorry, you need to enable JavaScript to visit this website.

സ്ഥിരമായി മൊബൈല്‍ ഗെയിം കളിച്ചിരുന്ന സാന്ദ്ര വിഷാദ രോഗിയായിരുന്നെന്ന് മൊഴി

തിരുവനന്തപുരം- മുറിക്കുള്ളില്‍ ഏതു സമയവും മൊബൈല്‍ ഗെയിം കളിക്കുന്ന പതിവുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു കഴിഞ്ഞ ദിവസം പട്ടം പ്ലാമൂട്ടിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത ബിരുദ വിദ്യാര്‍ഥിനി സാന്ദ്രയെന്ന് ബന്ധുക്കളുടെ മൊഴി. വായില്‍ പ്ലാസ്റ്ററൊട്ടിച്ച് മൂക്കിന് ക്ലിക്കിട്ട നിലയില്‍ മുറിയില്‍ അടച്ചു പൂട്ടിയ അവസ്ഥയിലായിരുന്നു സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു വര്‍ഷമായി വിഷാദ രോഗത്തിന് സാന്ദ്ര ചികിത്സ തേടുന്നുണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മാത്രമല്ല യുവതി കോളജില്‍ പോകാറുണ്ടായിരുന്നില്ലത്രെ. 

ഏതു സമയവും മുറിക്കുള്ളിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതായിരുന്നു അടുത്തിടെ സാന്ദ്രയുടെ പ്രധാന വിനോദമെന്ന് ബന്ധുക്കള്‍ മ്യൂസിയം പൊലീസിന് മൊഴി നല്‍കി. സാന്ദ്ര വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സാന്ദ്ര മുറിയില്‍ നിന്നും പുറത്തിറങ്ങുന്നത് കാണാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മരണത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Latest News