Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ മെത്തയില്‍ ഒളിപ്പിച്ച് ലഹരി ഗുളികകള്‍; ഖത്തര്‍ കസ്റ്റംസ് പിടിച്ചു

ദോഹ- കുട്ടികളുടെ മെത്തയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു. എയര്‍ കാര്‍ഗോ കസ്റ്റംസ് ആന്‍ഡ് െ്രെപവറ്റ് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷനാണ് മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത്.
കുട്ടികളുടെ മെത്തകള്‍ അടങ്ങിയ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ 9156 ഗുളികകളാണ് പിടിച്ചെടുത്തത്.

ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ: രജിസ്‌ട്രേഷന് തുടക്കം; 1.2 കോടിയിലേറെ റിയാൽ സമ്മാനം

റിയാദ് - ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചതായി അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചു. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് 'ഉത്‌റുൽകലാം' എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തിൽപെട്ട ഏറ്റവും വലിയ മത്സരവുമാണിത്.
നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുക. ആദ്യ ഘട്ടത്തിൽ ഓൺലൈൻ രജിസ്‌ട്രേഷനും ഖുർആൻ പാരായണ, ബാങ്ക് വിളി വോയ്‌സ് ക്ലിപ്പിംഗുകൾ അപ്‌ലോഡ് ചെയ്യലുമാണ് നടക്കുക. ജഡ്ജിംഗ് കമ്മിറ്റികൾ വോയ്‌സ് ക്ലിപ്പുകൾ പരിശോധിച്ച് മത്സരാർഥികളിൽ നിന്ന് യോഗ്യരായവരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. രണ്ടാം ഘട്ടത്തിൽ മത്സരാർഥികൾ പുതിയ വോയ്‌സ് ക്ലിപ്പിംഗുകൾ സമർപ്പിക്കണം. ഇവ വിലയിരുത്തിയാണ് മൂന്നാം ഘട്ടത്തിലേക്കുള്ളവരെ ജഡ്ജിംഗ് കമ്മിറ്റികൾ തെരഞ്ഞെടുക്കുക. മത്സര ഘട്ടങ്ങൾക്കനുസരിച്ച് മൂല്യനിർണയ മാനദണ്ഡങ്ങൾ ഉയരും. മൂന്നാം ഘട്ടത്തിൽ നിന്ന് ഏറ്റവും മികച്ച മത്സരാർഥികളെ ഫൈനൽ ആയ നാലാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. ഫൈനൽ മത്സരം അടുത്ത റമദാനിൽ എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേഷണം ചെയ്യും. 

കഴിഞ്ഞ വർഷം നടത്തിയ ആദ്യ അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളിൽ പങ്കെടുക്കാൻ 80 രാജ്യങ്ങളിൽ നിന്നുള്ള 40,000 ലേറെ പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ നിന്ന് 36 പേരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. മത്സരാർഥികളുടെ ശബ്ദ സൗകുമാര്യത്തിന് മുഖ്യ പ്രാധാന്യം നൽകുന്ന മത്സരമാണ് 'ഉത്‌റുൽകലാം.' വിദേശ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പങ്കെടുപ്പിച്ച് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരവും സൗദിയിലെ വിദ്യാർഥികൾക്കു വേണ്ടി കിംഗ് സൽമാൻ ഖുർആൻ മത്സരവും എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഈ മത്സരങ്ങളിലെല്ലാം മനഃപാഠത്തിനാണ് മുൻഗണന നൽകുന്നത്. ഏറ്റവും മനോഹരമായ ശബ്ദത്തിൽ, തെറ്റുകൾ കൂടാതെ ഖുർആൻ പാരായണം ചെയ്യുന്നവർക്കും ബാങ്ക് വിളിക്കുന്നവർക്കും വേണ്ടിയുള്ള മത്സരമാണ് 'ഉത്‌റുൽകലാം'. മത്സരത്തിൽ മനഃപാഠം പരിഗണിക്കപ്പെടില്ല. 

ഏറ്റവും മധുരമനോഹരമായി ഖുർആൻ പാരായണം ചെയ്യുന്നവർക്കും ബാങ്ക് വിളിക്കുന്നവർക്കും വേണ്ടിയുള്ള മത്സരങ്ങളിൽ ലോകത്തുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. മത്സര വിജയികൾക്ക് ആകെ 1.2 കോടി റിയാൽ (32 ലക്ഷം ഡോളർ) സമ്മാനമായി വിതരണം ചെയ്യും. ലോകത്ത് ഏറ്റവും മാധുര്യമാർന്ന ശബ്ദത്തിൽ, ശ്രോതാക്കളിൽ സ്വാധീനം ചെലുത്തുന്ന നിലക്ക്, ആശയം ഉൾക്കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നവരെ കണ്ടെത്താനും അവരുടെ പാരായണങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനുമാണ് ഖുർആൻ പാരായണ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. വളർന്നുവരുന്ന തലമുറകളെ വിശുദ്ധ ഖുർആനുമായി ബന്ധിപ്പിക്കാനും ഖുർആൻ പഠനത്തിന് പ്രേരിപ്പിക്കാനും ഇതിലൂടെ ഉന്നമിടുന്നു. 
ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാർഥിക്ക് അമ്പതു ലക്ഷം റിയാൽ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരന് ഇരുപതു ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് പത്തു ലക്ഷം റിയാലും നാലാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും. 

ബാങ്ക് വിളി മത്സരത്തിലൂടെ ബാങ്ക് വിളി ശബ്ദത്തിന്റെ മനോഹാരിതയും മാധുര്യവും ആഘോഷിക്കാൻ ലക്ഷ്യമിടുന്നു. ബാങ്ക് വിളി മത്സരത്തിലെ വിജയിക്ക് ഇരുപതു ലക്ഷം റിയാൽ സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാരന് പത്തു ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും. നാലാം സ്ഥാനത്തെത്തുന്ന മത്സരാർഥിക്ക് രണ്ടര ലക്ഷം റിയാലാണ് സമ്മാനമായി ലഭിക്കുക. ലോകത്ത് ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങളിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന മത്സരങ്ങളാണ് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News