Sorry, you need to enable JavaScript to visit this website.

ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ വയോധിക കണ്ണു തുറന്നു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച വയോധിക സംസ്‌കാരത്തിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ കണ്ണു തുറന്നു. ഫിറോസാബാദിലാണ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച സ്ത്രീ ഒരു ദിവസം കൂടി ജീവിച്ചത്. ഹരിഭേജി എന്ന 81 കാരിയാണ്  മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.
കുടുംബാംഗങ്ങള്‍ അന്തിമ ചടങ്ങുകള്‍ക്കായി കൊണ്ടുപോകുമ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്  കണ്ണുതുറന്നത്. വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും പിറ്റേന്ന് അവള്‍ മരിച്ചു.
ഡിസംബര്‍ 23 നാണ് ഫിറോസാബാദിലെ ട്രോമ സെന്ററില്‍ ഇവരെ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു. മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ കണ്ണുതുറന്നു. എന്നിരുന്നാലും നില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച മരിച്ചു.
മകന്‍ സുഗ്രീവ് സിംഗാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം കഴിഞ്ഞ ദിവസം തന്നെ അമ്മ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ച കാര്യം പറഞ്ഞത്.

വിനോദ യാത്രയില്‍ കാണാതായ രണ്ട് യുവാക്കളെ ഉള്‍വനത്തില്‍ കണ്ടെത്തി

കോട്ടയം- വിനോദ യാത്രയ്ക്കിടെ കൊടൈക്കനാലില്‍ കാണാതായ രണ്ടു യുവാക്കളെയും കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ സ്വദേശി ഹാഫിസ് (23) കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തി വരുന്നതിനിടയില്‍ ഉള്‍വനത്തില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. 

കാണാതായ സ്ഥലത്ത് നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ എത്തിയത്. ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നുളള വിനോദയാത്രാ സംഘത്തിനൊപ്പമായിരുന്നു ഇവര്‍ ഡിസംബര്‍ 30ന് കൊടൈക്കനാലെത്തിയത്. ജനുവരി ഒന്നിനാണ് ഇരുവരേയും കാണാതായത്. 

യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഈരാറ്റുപേട്ട, കൊടൈക്കനാല്‍ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News