പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല്  പെണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി

പത്തനംതിട്ട-പത്തനംതിട്ടയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി. ഓതറയിലെ സ്‌കൂളില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെയാണ് പോലീസ് കണ്ടെത്തിയത്. ആലപ്പുഴയിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ എങ്ങനെയാണ് അവിടെയെത്തിയതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
നഗരസഭാ പരിധിയിലെ രണ്ട് സ്‌കൂളുകളില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ക്കായി പോലീസിന്റെ തെരച്ചില്‍ തുടരുകയാണ്. സ്‌കൂളില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് നാല് പേരെയും കാണാതായത്. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

Latest News