വി. ജോയ് സി. പി. എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം- വര്‍ക്കല എം. എല്‍. എ വി. ജോയ് സി. പി. എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി സ്ഥാനമേല്‍ക്കും. നിലവിലുള്ള സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതോടെയാണ് മാറ്റം. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ധാരണയായത്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തീരുമാനിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. ജില്ലാ സെക്രട്ടറിയേറ്റില്‍ സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പങ്കെടുക്കും. 

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദം ആനാവൂര്‍ നാഗപ്പന് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. അതോടൊപ്പം എസ്. എഫ്. ഐ നേതാക്കള്‍ മദ്യപിച്ച് നൃത്തം വെച്ചതും സി. പി. എമ്മിനേയും ആനാവൂര്‍ നാഗപ്പനേയും വലക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആനാവൂര്‍ നാഗപ്പനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

Latest News