മലപ്പുറത്ത് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്ന വീഡിയോ: മൂന്നു പേര്‍ പിടിയില്‍

ചങ്ങരംകുളം-കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്നു നല്‍കി കെട്ടിയിട്ടു മര്‍ദിച്ച്
നഗ്ന വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ മൂന്നു പേരെ ചങ്ങരംകുളം പോലീസ് പിടികൂടി. കാളാച്ചാല്‍ സ്വദേശി പുല്ലൂര് വളപ്പില്‍ നിസാമുദീന്‍(22), കോലളമ്പ് കോലത്ത് സ്വദേശി വാക്കുളങ്ങര അസ്ലം(22) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി പിടികൂടിയിട്ടുണ്ട്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 11 പേരടക്കം 21 പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്
വിദേശത്ത് നിന്നു അവധിക്കു വന്ന കോലളമ്പ് സ്വദേശിയായ ഫര്‍ഹല്‍ അസീസിനെയാണ് ഡിസംബര്‍ 24ന് സുഹൃത്തുക്കളായ രണ്ടു പേര്‍ ബൈക്കിലെത്തി കൂട്ടികൊണ്ടുപോയത്. സുഹൃത്തിന്റെ സഹോദരിയുമായുള്ള സൗഹൃദത്തെക്കുറിച്ച് അറിയാനാണെന്നു പറഞ്ഞു കൊണ്ടു പോയി വയലിലും സുഹൃത്തിന്റെ വീട്ടിലുമായി ഒരു രാത്രിയും ഒരു പകലും കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചെന്നാണ് പരാതി. തുടര്‍ന്നു പണവും യുഎഇ ഐഡി അടക്കമുള്ള രേഖകളും മൊബൈലും കവര്‍ന്ന സംഘം ഫര്‍ഹല്‍ അസീസിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം  ഉപേക്ഷിച്ചെന്നും പരാതിയില്‍ പറയുന്നു.  പിടിയിലായവര്‍ സമാനമായ പല കേസുകളിലും പ്രതികളാണെന്നു  പോലീസ് പറഞ്ഞു.  ഇവരെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

   

 

 

Latest News