18 പേരുടെ ന്യൂ ഇയര്‍ പാര്‍ട്ടി, ബില്‍ ഒരു കോടി 40 ലക്ഷം രൂപ

ദുബായ്- യു.എ.ഇയില്‍ പുതുവത്സര രാവില്‍ പതിനെട്ടു പേരുടെ പാര്‍ട്ടിക്കായി പൊടിച്ചത് 620,926.61 ദിര്‍ഹം. ഏതാണ്ട് 1,39,75,102.59 രൂപ. ഇത്രയും തുകയുടെ ബില്‍ നല്‍കിയ റെസ്റ്റോറന്റിന്റെ ഉടമ തന്നെയാണ് അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ദുബായിലെ ഗാല്‍ റെസ്‌റ്റോറന്റാണ് 18 അതിഥികള്‍ക്കായി ഇത്രയും വലിയ ബില്‍ നല്‍കിയത്. റെസ്‌റ്റോറന്റിന്റെ ഉടമ മെര്‍ട്ട് തുര്‍ക്ക്‌മെന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ബില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തു.
ആദ്യമല്ല, അവസാനമല്ല എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം റസ്‌റ്റോറന്റിനെ ടാഗ് ചെയ്തുകൊണ്ട് ബില്ലിനു നല്‍കിയ അടിക്കുറിപ്പ്.

ടര്‍ക്കിഷ്,മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റാണി, കൂടാതെ ബുര്‍ജ് ഖലീഫയുടെ കാഴ്ച പ്രദാനം ചെയ്യുന്നുവെന്നതും പ്രധാനമാണ്. ഇത് രണ്ടാം തവണയാണ് ഭീമന്‍ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അബുദാബിയിലെ നസ്രെത്ത് സ്റ്റീക് ഹൗസ് നല്‍കിയ 615,065 ദിര്‍ഹത്തിന്റെ (1,36,84,485 രൂപ) ഭീമമായ ബില്ലാണ് നേരത്തെ വൈറലായത്.  നവംബര്‍ 18ന് റെസ്‌റ്റോറന്റിന്റെ ഉടമയും ഷെഫുമായ നുസ്രെത് ഗോക്‌സെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ബില്ലിന്റെ ഫോട്ടോ പങ്കിട്ടിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News