കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്- നാദാപുരത്ത് കാട്ടുതേനിച്ചയുടെ കുത്തേറ്റ് 63കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കുണ്ട്. പുത്തന്‍ വീട്ടില്‍ സുദേവനാണ് മരിച്ചത്. 

വിലങ്ങോട്ട് പാനോത്താണ് സംഭവം. പരുക്കേറ്റവരില്‍ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുമ്പും ഇവിടെ കാട്ടുതേനീച്ചയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാട്ടുതേനീച്ചയുടെ കുത്തേറ്റ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം കിളിമാനൂരിലും പത്തനംതിട്ടയിലും രണ്ടു വര്‍ഷം മുമ്പ് മലപ്പുറം അരീക്കോടും ഓരോരുത്തര്‍ മരിച്ചിരുന്നു. പത്തനംതിട്ടയില്‍ റബ്ബര്‍ ടാപ്പിംഗിന് പോയ തൊഴിലാളികളെയാണ് കാട്ടുതേനീച്ച ആക്രമിച്ചത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. മലപ്പുറത്താകട്ടെ ബന്ധുവീട്ടിലെത്തിയ ആളെയാണ് കാട്ടുതേനീച്ചകള്‍ ആക്രമിച്ചത്. എട്ടുപേര്‍ക്കാണ് അന്ന് പരിക്കേറ്റത്. കിളിമാനൂരില്‍ കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ 36 പേര്‍ക്കാണ് പരുക്കേറ്റത്.

Latest News