Sorry, you need to enable JavaScript to visit this website.

ഒപ്പന മത്സരത്തിനിടെ വിദ്യാർത്ഥിനി തലകറങ്ങി വീണു

കോഴിക്കോട് - സ്‌കൂൾ കലോത്സവത്തിലെ ഒപ്പന മത്സരം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ മത്സരാർത്ഥി തല കറങ്ങി വീണു. മേളയുടെ മുഖ്യ വേദിയായ വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിലെ വേദിയിൽ എച്ച്.എസ് വിഭാഗം ഒപ്പന മത്സരത്തിനിടെയാണ് സംഭവം. 
 എറണാകുളം നോർത്ത് എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യയാണ് തല കറങ്ങി വീണത്. ഒപ്പന കളിച്ച് വേദിയിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു തല കറക്കമുണ്ടായത്. ഉടനെ കലോത്സവ വേദിയിൽ സജ്ജീകരിച്ച മെഡിക്കൽ വെൽഫയർ കമ്മിറ്റിയുടെ പവലിയനിൽ ഡോക്ടർമാർ പരിചരണം നൽകി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. മണിക്കൂറുകൾക്കു മുമ്പേ മേക്കപ്പ് ചെയ്ത് കൃത്യമായി ഭക്ഷണം കഴിക്കാൻ പറ്റാത്തതിന്റെ പ്രശ്‌നമാകും തളർച്ചയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.
 

Latest News