Sorry, you need to enable JavaScript to visit this website.

വേദികൾ ഹൗസ്ഫുൾ; കണ്ണൂരിനെ പിറകിലാക്കി കോഴിക്കോട് മുന്നിൽ, പാലക്കാട് മൂന്നാമത്

കോഴിക്കോട് - 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം ഉച്ച പിന്നിടുമ്പോൾ 311 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മുന്നിൽ. 309 പോയിൻറുമായി കണ്ണൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 300 പോയിന്റുള്ള പാലക്കാടാണ് മൂന്നാമത്. 252 പോയിന്റുമായി തൃശൂരും 250 പോയിന്റുമായി കൊല്ലവും കടുത്ത വെല്ലുവിളി ഉയർത്തൻ ശ്രമിക്കുന്നു. ഇതുവരെയായി 78 ഇനങ്ങളുടെ ഫലമാണ് പുറത്തുവന്നത്. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ ആകെയുള്ള 96 ഇനങ്ങളിൽ 30 എണ്ണമാണ് പൂർത്തിയായത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 105ൽ 33, ഹൈസ്‌കൂൾ അറബിക് 19ൽ എട്ട്, ഹൈസ്‌കൂൾ സംസ്‌കൃതം 19ൽ എഴ് എന്നിങ്ങനെയാണ് പൂർത്തിയായ ഇനങ്ങൾ. രണ്ടാം ദിനമായ ഇന്ന് 59 ഇനങ്ങളിലാണ് മത്സരം പൂർത്തീകരിക്കാനുള്ളത്. കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങൾക്കായി ഇന്ന് രാവിലെ മുതൽ എല്ലാ വേദികളും ഏറെക്കുറെ ഹൗസ് ഫുൾ ആണ്. പ്രധാന വേദിയായ അതിരാണിപ്പാടത്ത് നാടോടി നൃത്തം കാണാൻ കലാസ്വാദകരുടെ കൂട്ടത്തോടെയുള്ള ഒഴുക്കായിരുന്നു. വിവിധ വേദികളിലായി ഒപ്പന, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടകം, കഥാപ്രസംഗം, പ്രസംഗം, പൂരക്കളി, ചാക്യർക്കൂത്ത്, പഞ്ചവാദ്യം എന്നിവയും അരങ്ങ് തകർക്കുകയാണ്.

Latest News