Sorry, you need to enable JavaScript to visit this website.

സഹപ്രവര്‍ത്തകയെ ക്യാബിനിലേക്ക് വിളിച്ച് ലൈംഗികാതിക്രമം, മാനേജര്‍ക്കെതിരെ കേസ്

പൂനെ- സഹപ്രവര്‍ത്തകയെ ക്യാബിനിലേക്ക് വിളിച്ച് കെട്ടിപ്പിടിച്ച സ്റ്റാര്‍ ഹോട്ടല്‍ മാനേജര്‍ക്കെതിരെ കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാളുടെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.  
25 കാരി മുണ്ഡ്വ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ രാഹുല്‍ പാണ്ഡുരംഗ് സനപ് (32), സുഹൃത്ത് വിനോദ് പവാര്‍ (38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഹോട്ടലിലെ മാനേജറായ രാഹുല്‍ തന്റെ സ്ഥാനം മുതലെടുത്താണ് യുവതിയെ   ക്യാബിനിലേക്ക് ക്ഷണിച്ചത്. വളരെ സുന്ദരിയാണെന്നും  കാലുകള്‍ വളരെ നല്ലതാണെന്നും വലിയ വീടാണെന്നും പറഞ്ഞ് യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.  തുടര്‍ന്ന ബലമായി കെട്ടിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
യുവതി സംഭവം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍  ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ പരാതിക്കാരിയെ പിന്തുടര്‍ന്ന് വിനോദ് പവാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ ആഗ്രഹം നിറവേറ്റണമെന്നും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നുമായിരുന്നു ഭീഷണി.

ബെംഗളുരു വിമാനത്താവളത്തില്‍  വനിതയുടെ വസ്ത്രം അഴിപ്പിച്ചു  

ബെംഗളുരു- വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ട അനുഭവം പങ്കിട്ട് യുവഗായിക. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ അരങ്ങേറിയ സംഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി പങ്കുവച്ചത്.
'സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്പോയ്ന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.'- എന്ന് കൃഷാനി ട്വിറ്ററില്‍ കുറച്ചു. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്.
യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓപറേഷന്‍ ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. എന്തുകൊണ്ടാണ് യുവതി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനോ വിമാനത്താവള പോലീസിലോ പരാതി നല്‍കാത്തതെന്നാണെന്നും സുരക്ഷാ ഏജന്‍സികള്‍ ചോദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News