Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് സ്വന്തം വീട്ടിലെ അലമാര പൊളിച്ച് കവര്‍ച്ച; ഭാര്യയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍

മലപ്പുറം- സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തി ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍ അടക്കം മോഷ്ടിച്ച പ്രതി ഒടുവില്‍ പിടിയില്‍. മലപ്പുറം വാഴക്കാട് സ്വദേശി വാവൂര്‍ കരിമ്പില്‍ പിലാശേരി അബ്ദുല്‍ റാഷിദാണ് അറസ്റ്റിലായത്. നാലു ദിവസം മുമ്പായിരുന്നു ഇവരുടെ വീട്ടില്‍ മോഷണം. അബ്ദുല്‍റാഷിദും സഹോദരന്‍ ഇബ്രാഹിമുമാണ് വീട്ടില്‍ മോഷണം നടന്നതായി പോലീസില്‍ പരാതി നല്‍കിയിരുന്നത്.

തുടര്‍ന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. അലമാരയടക്കം പൊളിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. വാഴക്കാട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അബ്ദുല്‍ റാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്.

ഭാര്യയുടേയും സഹോദരന്‍ ഇബ്രാഹിമിന്റെ ഭാര്യയുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ വരെ റാഷിദ് മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണഞില്‍ എടവണ്ണപ്പാറയിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണം കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News