Sorry, you need to enable JavaScript to visit this website.

ഛത്തീസ്ഗഡില്‍ ചര്‍ച്ചിനുനേരെ ആക്രമണം, ബി.ജെ.പി നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

നാരായണ്‍പൂര്‍- ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതാവടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് കഴിഞ്ഞ ദിവസം ചര്‍ച്ചിനുനേരെ  ആക്രമണം നടന്നത്.
മതപരിവര്‍ത്തനം നടത്തുന്നെന്നും പള്ളികള്‍ പണിയാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചാണ് ഒരു കൂട്ടമാളുകള്‍ പള്ളിക്ക് നേരെ അക്രമം അഴിച്ചു വിട്ടത്. സര്‍വ ആദിവാസി സമാജം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു. യോഗത്തിന് മുന്‍പ് പ്രതിഷേധം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നതെന്ന് ജില്ലാ കലക്ടര്‍ അജീത് വസന്ത് പറഞ്ഞു.
മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് ഇതേ സംഘടന മുമ്പും പള്ളിക്കെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നുവെന്ന് കലക്ടര്‍ പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിഷേധം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് വകവെക്കാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എസ്.പി സദാനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News