കണ്ണൂരില്‍ തടവില്‍ കഴിഞ്ഞ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍- ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ മരിച്ചു. പാലക്കാട് മരുതൂര്‍ സ്വദേശി നിസാര്‍ പട്ടാമ്പിയാണ് മരണപ്പെട്ടത്. ജയിലില്‍ കഴിയവെ കാന്‍സര്‍ ബാധിതനായ നിസാറിന് ജാമ്യം ലഭിച്ചിരുന്നില്ല.
അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികില്‍സകളും ആരംഭിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News