ഹൃത്വിക് റോഷന്‍ തടി കുറയ്ക്കുന്നു

ബോളിവുഡിലെ സൂപ്പര്‍സ്‌റാറായ ഹൃത്വിക് റോഷന്‍ തടി കുറയ്ക്കുന്നു. പുതിയ സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പാണിത്. സൂപ്പര്‍ 30 എന്ന സിനിമയ്ക്കായാണ് ഹൃത്വിക് റോഷന്‍ തടി കുറയ്ക്കുന്നത്. രാജ്യത്തെ പ്രമുഖ ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് സൂപ്പര്‍ 30ല്‍ പറയുന്നത്.ആനന്ദ് കുമാറായിട്ടാണ് ഹൃത്വിക് റോഷന്‍ അഭിനയിക്കുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാര്‍ പറയുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഹൃത്വിക് റോഷന്‍ ആനന്ദ് കുമാറിനെ കണ്ടിരുന്നു. 

Latest News