കോൽക്കളിക്കിടെ കാർപ്പെറ്റിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരുക്ക്; ആശുപത്രിയിലേക്ക് മാറ്റി, കലോത്സവ വേദിയിൽ പ്രതിഷേധം

കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെ കോൽക്കളി മത്സരത്തിൽ മത്സരാർത്ഥി കാർപെറ്റിൽ തെന്നി വീണതിനെ തുടർന്ന് പ്രതിഷേധം. ഗുജറാത്തി ഹാളിൽ നടന്ന ഹൈസ്‌കൂൾ വിഭാഗം കോൽക്കളി മത്സരത്തിലാണ് സംഭവം. 
 എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് കോൽക്കളി മത്സരം താത്ക്കാലികമായി നിർത്തി. 
 മത്സരം തുടങ്ങിയപ്പോൾ തന്നെ ചെറിയ പ്രശ്‌നങ്ങൾ മത്സരാർത്ഥികളും രക്ഷിതാക്കളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹരിച്ചില്ലെന്നാണ് പറയുന്നത്. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. പ്രശ്‌നം പരിഹരിച്ച് ഉടനെ മത്സരം പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
 

Latest News