Sorry, you need to enable JavaScript to visit this website.

നോട്ട് നിരോധം: വിയോജിപ്പിന് മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് നാഗരത്‌ന

ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ 2016 ല്‍ 1000, 500 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെ സുപ്രീം കോടതി ശരിവെച്ചു.
ജസ്റ്റിസ് എസ്.എ.നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്  കേന്ദ്രസര്‍ക്കാര്‍ 2016 ല്‍ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളില്‍ വിധി പ്രസ്താവിച്ചത്.
ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി. നാഗരത്‌ന എന്നിവര്‍ അംഗങ്ങളായ ബെഞ്ചില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഏക  ജഡ്ജിയാണ് ജസ്റ്റിസ് നാഗരത്‌ന.  ഭൂരിപക്ഷ വിധിയുമായുള്ള വിയോജിപ്പിന് മൂന്ന് പ്രധാന പോയിന്റുകള്‍ ജസ്റ്റിസ് നാഗരത്‌ന ഉന്നയിച്ചു.
കേന്ദ്ര സര്‍ക്കാരല്ല, ആര്‍ബിഐയാണ് നടപടികള്‍ ആരംഭിക്കേണ്ടയിരുന്നതെന്നാണ് ഇതില്‍ പ്രധാനം.  ജസ്റ്റിസ് ഗവായ് എഴുതിയ ഭൂരിപക്ഷ വിധിയില്‍  പ്രധാന വിഷയം ഉള്‍പ്പെട്ടില്ലെന്ന്  ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു.
'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആണ് നോട്ട് അസാധുവാക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടത്, കേന്ദ്രമല്ല. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് നിയമപരമായി പിഴവുണ്ടായി,- അവര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് ഈ നിര്‍ദ്ദേശം ഉണ്ടായത്. ആര്‍ബിഐയുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ആര്‍ബിഐ നല്‍കുന്ന അത്തരമൊരു അഭിപ്രായം ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ 26 (2) പ്രകാരം ഒരു ശുപാര്‍ശ ആയി കണക്കാക്കാനാവില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് ഗസറ്റ് വിജ്ഞാപനത്തിലൂടെയല്ല നിയമത്തിലൂടെയാണ് ചെയ്യേണ്ടിയിരുന്നതെന്ന്  ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
ഇത് ആര്‍ബിഐയുടെ ഒരു പ്രത്യേക നോട്ട് സീരീസല്ലെന്നും കൂടുതല്‍ ഗൗരവമേറിയതാണെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന് ഇത്രയും നിര്‍ണായക പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ പാര്‍ലമെന്റിനെ മാറ്റിനിര്‍ത്താനാകില്ല- ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ പൗരന്മാര്‍ക്ക് വളരെ കഠിനമായ ദുരിത സാഹചര്യങ്ങളാണുണ്ടാക്കിയതെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. എന്നിരുന്നാലും, നോട്ട് അസാധുവാക്കല്‍ നല്ല ഉദ്ദേശത്തോടെയുള്ളതായിരുന്നു. കള്ളപ്പണം, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയവയെ ചെറുക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News