ദുബായ്- സന്ദര്‍ശക വിസ പുതുക്കാന്‍ രാജ്യം വിടണമെന്ന നിയമം ദുബായിലും നടപ്പാക്കി. രാജ്യത്തിനു പുറത്തു പോകണമെന്ന നിയമം അബുദാബിയും ഷാര്‍ജയും നടപ്പാക്കിയപ്പോഴും ദുബായില്‍ രാജ്യം വിടാതെ തന്നെ വിസ പുതുക്കാമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് ഏര്‍പ്പെടുത്തിയ സൗകര്യം, പുതിയ സാഹചര്യത്തില്‍ ഒഴിവാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ജോലി തേടിയെത്തിയവര്‍, മക്കള്‍ക്കൊപ്പം താമസിക്കുന്ന മാതാപിതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ പുതിയ തീരുമാനം ബാധിക്കും. അയല്‍ രാജ്യമായ ഒമാനില്‍ പോയി വിസ പുതുക്കാനുള്ള സൗകര്യം ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്നുണ്ട്. എന്നാല്‍, അതിന് 1000 ദിര്‍ഹത്തിന് (ഏകദേശം 22,500 രൂപ) അടുത്താണ് യാത്രാ ചെലവ്. വിസ പുതുക്കുന്നതിന്റെ ചെലവ് വേറെയും.