ദുബായ്- കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാട്ടൂല്‍ നോര്‍ത്തിലെ ഷഹനാദ് (32) ആണ് മരിച്ചത്.
ജ്വല്ലറിയില്‍ സെയില്‍സ്മാനായ ഷഹനാദ്, കഴിഞ്ഞ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ എത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണം സംഭവിച്ചു.
മാട്ടൂല്‍ നോര്‍ത്തിലെ അബ്ദുറഹ് മാന്‍ -മറിയുമ്മ ദമ്പതികളുടെ മകനാണ്. 11 മാസം മുമ്പാണ് അവധി കഴിഞ്ഞ് ദുബായിലേക്ക് പോയത്. ഭാര്യ ഷിഫാന(ചിറക്കല്‍ കീരീയാട്). സഹോദരങ്ങള്‍ റംല, സുബൈദ, മുത്തലിബ്, ഷാഫി.






