സാനിയ-ശുഐബ് വിവാദം; മൗനം വെടിഞ്ഞ് പാക് നടി ആയിശ ഉമര്‍

മുംബൈ-വിവാഹിതനുമായി ഡേറ്റിംഗ് നടത്തുകയോ നിയമപരമായി ബന്ധമുണ്ടാക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആശിശ ഉമര്‍.
ക്രിക്കറ്റ് താരം ശുഐബ് മാലിക്കും ടെന്നിസ് താരം സാനിയ മിര്‍സയും തമ്മിലുള്ള ദാമ്പത്യം തകര്‍ക്കുന്നത് ആയിശയാണെന്ന് ആരോപിച്ച്
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിവാദം തുടരുന്നതിനിടെയാണ് നടിയുടെ പ്രതികരണം.
ശുഐബിന്റേും ആശിയയുടേയും
ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ കാട്ടുതീ പോലെ വൈറലായതിനെ തുടര്‍ന്നാണ് ശുഐബിന്റേയും സാനിയയുടെയും വിവാഹത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വൈറലായ ഫോട്ടോഷൂട്ട് നടന്നത് 2021 ലേതാണെന്നും വിവാദം ഉയര്‍ന്നതിന് ശേഷം ഈ വര്‍ഷം മാധ്യമങ്ങള്‍ അത് ഏറ്റെടുത്തതാണെന്നും ആയിശ പറയുന്നു.  ഇതൊരു പ്രൊഫഷണല്‍ ഫോട്ടോ ഷൂട്ട് മാത്രമായിരുന്നുവെന്നും കിംവദന്തികളില്‍ സത്യമില്ലെന്നും പാക് നടി കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരിക്കലും വിവാഹിതനായ പുരുഷനുമായി ഡേറ്റിംഗ് നടത്തുകയോ നിയമപരമായി ബന്ധമുണ്ടാക്കുകയോ ചെയ്യില്ല. താനുമായി പ്രണയത്തിലാണെങ്കില്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താന്‍ ഒരിക്കലും പോസ്റ്റ് ചെയ്യില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കോളേജ് ജീന്‍സ് എന്ന സീരിയലിലൂടെയാണ് ലഹോറി പെണ്‍കുട്ടിയായ ആയിശ ഉമര്‍ അഭിനയരംഗത്തേക്ക് വന്നത്. മിസ് യു കഭി കഭി, മേരാ ദര്‍ദ് ബൈസുബ, കിത്‌നി ഗിര്‍ഹൈന്‍ ബാക്കി ഹെയ്ന്‍ 2, ഫിര്‍ ബുല്‍ബുലേ, ബുല്‍ബുലേ (സീസണ്‍ 2), ബിസാത്ത്, ഹബ്‌സ് എന്നിവയില്‍ അടുത്തിടെ അവര്‍ അഭിനയിച്ചു.

 

Latest News