Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിന് പ്രശംസ തുടരുന്നു, ലോകകപ്പിലൂടെ സാംസ്‌കാരിക വിപ്ലവം സൃഷ്ടിച്ചു

ദോഹ- അറബ് മേഖലയിലെയും ലോകത്തെയും ഏറ്റവും ശ്രദ്ധേയമായ സംഭവമായി വിശേഷിപ്പിക്കപ്പെടുന്ന ഫിഫ ലോകകപ്പിലൂടെ ഖത്തര്‍ സാംസ്‌കാരിക വിപ്ലവം തന്നെ സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു. ഭാവി തലമുറകള്‍ക്ക് സര്‍ഗ്ഗാത്മക കായിക വിനോദങ്ങളും സാംസ്‌കാരിക പൈതൃകവും പ്രോത്സാഹിപ്പിക്കുന്ന സംഭവമായി ചരിത്രം ലോകകപ്പിനെ രേഖപ്പെടുത്തുമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലോകകപ്പിനെത്തിയ സാംസ്‌കാരിക നായകന്മാര്‍ വിലയിരുത്തുന്നത്.
ലോകമെമ്പാടുമുള്ള വ്യത്യസ്ത ദേശീയതകളുടെയും സംസ്‌കാരങ്ങളുടെയും വിനിമയത്തിനുള്ള വേദിയായി മാറിയ ടൂര്‍ണമെന്റ്, എല്ലാവര്‍ക്കും ഏറ്റവും പുതിയ സാംസ്‌കാരിക, കായിക, ടൂറിസം അനുഭവങ്ങളാണ് സമ്മാനിച്ചത്.

ഖത്തര്‍ നടത്തിയ മികച്ച ആസൂത്രണവും മികച്ച നിര്‍വഹണവും കാരണം ടൂര്‍ണമെന്റിന്റെ ഖത്തര്‍ 2022 പതിപ്പിന് അറബ്, ഇസ് ലാമിക സംസ്‌കാരം പ്രചരിപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ ആവശ്യമായില്ലെന്ന് അമേരിക്കന്‍ അക്കാദമിക് ഡോ. സ്റ്റുവര്‍ട്ട് ജോഹന്നസ് പറഞ്ഞു. മനുഷ്യ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഊഷ്മളമായ ആതിഥ്യവും സാംസ്‌കാരിക പ്രബുദ്ധയുമാണ് ഖത്തര്‍ ലോകത്തിന് മുന്നില്‍ തുറന്നു വെച്ചത്.

ഖത്തറിന്റെയും അറബ് മേഖലയുടെയും മഹത്തായ മുഖം കാണാന്‍ ലോകത്തെ പ്രാപ്തരാക്കിയ മഹാമേളയായിരുന്നു ഖത്തര്‍ ലോകകപ്പെന്ന് ഏറ്റവും വലിയ കായിക ടൂര്‍ണമെന്റിന്റെ ഇവന്റുകള്‍ പിന്തുടരുന്ന കുവൈറ്റിലെ സൗദ് അല്‍ ബുവൈനൈന്‍ പറഞ്ഞു. ഖത്തറിലെ നിരവധി സന്ദര്‍ശകര്‍ ജനങ്ങളുടെ സംസ്‌കാരം, അവരുടെ സാംസ്‌കാരിക, കായിക ചരിത്രം എന്നിവയെക്കുറിച്ച് പരിചയപ്പെടാന്‍ ഉയര്‍ന്ന താല്‍പ്പര്യം പ്രകടിപ്പിച്ചു, കൂടാതെ അറബ് സംസ്‌കാരവും പ്രധാന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സമീപനവും വിശദീകരിക്കുന്നതില്‍ ഖത്തര്‍ അവതരിപ്പിച്ച പരിപാടികള്‍ വലിയ പങ്കുവഹിച്ചു-അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഖത്തറിയുടെയും അറബ് സംസ്‌കാരത്തിന്റെയും അവബോധത്തിന്റെ സവിശേഷതകളും മൂല്യങ്ങളും പ്രാധാന്യവും അവതരിപ്പിക്കുന്നതില്‍ ദൃശ്യമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് വെളിച്ചം വീശുന്നതായിരുന്നു ഫിഫ 2022 ലോകകപ്പെന്ന് അള്‍ജീരിയന്‍ സ്‌പോര്‍ട്‌സ് എഴുത്തുകാരന്‍ ഇമാദ് മമീര്‍ അഭിപ്രായപ്പെട്ടു.

 

 

Latest News