നടി ജാന്‍വി കപൂർ പഴയ കാമുകനോടൊപ്പം വീണ്ടും

ന്യൂദല്‍ഹി-നടി ജാന്‍വി കപൂര്‍ പഴയ കാമുകന്‍ ശിഖര്‍ പഹാരിയയുമായി വീണ്ടും ഒന്നിച്ചുവെന്ന് ഫോട്ടോകളും വീഡിയോകളും മുന്നില്‍വെച്ച് പ്രചാരണം.
അനില്‍ കപൂറിന്റെ ജന്മദിനാഘോഷത്തിനാണ് ജാന്‍വിയും ശിഖറും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ  ശേഷം ഇരുവരും കാറില്‍ ഒരുമിച്ചു പോകുന്ന വീഡിയോയും പുറത്തുവന്നു.
അച്ഛന്‍ ബോണി കപൂറിനും സഹോദരി ഖുഷിക്കുമൊപ്പമാണ് ജാന്‍വി അമ്മാവന്റെ 66ാം ജന്മദിനത്തില്‍ പങ്കെടുത്തത്.  പാര്‍ട്ടിയിലാണ് തനിച്ചാണ് വന്നതെങ്കിലും  ജാന്‍വി ശിഖറിനൊപ്പമാണ് തിരിച്ചു പോയത്.  ബോണി കപൂര്‍ ശിഖറിന്റെ തോളില്‍ കൈവെച്ച് ഫോട്ടോക്ക് പോസ് ചെയ്തു.
ജാന്‍വി കപൂറും ശിഖര്‍ പഹാരിയയും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായിരുന്നുവെങ്കലും പിന്നീട് വേര്‍പിരിഞ്ഞു. തുടര്‍ന്ന് നടി ഓര്‍ഹാന്‍ അവട്രാമണിയുമായി ഡേറ്റിംഗിലാണെന്ന കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം പക്ഷേ നടി സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍, ജാന്‍വിയേയും ശിഖറിനേയും പലപ്പോഴും വിവിധ പരിപാടികളില്‍ ഒരുമിച്ച് കാണാന്നുണ്ട്. അടുത്തിടെ ദല്‍ഹിയില്‍ നടന്ന ഒരു ഷോപ്പ് ഉദ്ഘാടന പരിപാടിയില്‍ ഇരുവരും ഒരുമിച്ചായിരുന്നു.  
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനാണ് ശിഖര്‍ പഹാരിയ.

 

Latest News