ഡോ.സിദ്ധീഖ് അഹമ്മദിന്റെ സഹോദരി ഭര്‍ത്താവ് അബ്ദുല്‍ ലത്തീഫ് നിര്യാതനായി

ജുബൈല്‍-പാലക്കാട് സ്വദേശി അബ്ദുല്‍ ലത്തീഫ് ( 57 )ഹൃദയാഘാതം മൂലം ജുബൈലില്‍ നിര്യാതനായി. ദീര്‍ഘകാലമായി ജുബൈല്‍ മേഖലയില്‍ ബിസിനസ്സ് നടത്തിയിരുന്ന ഇദ്ദേഹം പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ . സിദ്ധീഖ്. അഹമ്മദിന്റെ സഹോദരി ഭര്‍ത്താവാണ്.

കഴിഞ്ഞ ദിവസം ഹൃദ്രോഗ സംബന്ധമായി ജുബൈല്‍ മുവാസാത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ക്കുകയും ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം.   സാമൂഹിക സംസ്‌ക്കരിക രംഗത് തന്റേതായ ഇടപെടല്‍ നടത്തിയിരുന്ന അബ്ദുല്‍ ലത്തീഫ് പ്രവാസ ലോകത്ത് നിരവധി സൗഹൃദങ്ങള്‍ക്കു ഉടമയായിരുന്നു.  
പിതാവ്-ഉമ്മര്‍ അബ്ദുല്‍ ലത്തീഫ് സേട്ട് , മാതാവ്-ആയിഷ, ഭാര്യ -റഷീദ , മക്കള്‍- ജനൂസ് , ജസ്‌ന, ജമീഷ് , സഹോദരങ്ങള്‍- യൂസുഫ്, ഫസലുറഹ്മാന്‍ , ഷാഹിന, സീനത് ഫൗസിയ.

ജുബൈല്‍ മുവാസാത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News