സ്‌കൂളില്‍ ഇഖ്ബാലിന്റെ ബച്ചെ കി ദുആ ചൊല്ലി; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ബറേലി- സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്‌കൂളില്‍ ജനപ്രിയ ഉര്‍ദു കവിതയായ ലബ് പെ ആത്തി ഹെ ദുവാ ചൊല്ലിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഫരീദ്പൂരിലെ  സ്‌കൂളിലാണ് സംഭവം. സംഘ് പരിവാര്‍ സംഘടനകള്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്ത്. പ്രിന്‍സിപ്പലിനെ വിദ്യാഭ്യാസ വകുപ്പ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


രാവിലെ അസംബ്ലിയില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഉര്‍ദു ഭാഷാ പ്രാര്‍ത്ഥനയായ ലബ് പെ ആത്തി ഹൈ ദുവാ പാടുന്ന വീഡിയോ പ്രചരിച്ചിരുന്നു. മേരേ അല്ലാ ബുറൈ സെ ബചാന മുജ്‌കോ എന്ന വരികള്‍  പാടുന്നത് കേള്‍ക്കുന്ന ക്ലിപ്പാണ് പ്രചരിച്ചത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നഹിദ് സിദ്ദിഖിയും ശിക്ഷാ മിത്ര (അധ്യാപകന്‍) വസീറുദ്ദീനും ചേര്‍ന്ന് സ്‌കൂളില്‍ മദ്രസാ മാതൃകയിലുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലിച്ച് ഹിന്ദു ആധിപത്യമുള്ള പ്രദേശത്തെ ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് വിഎച്ച്പി പ്രാദേശിക യൂണിറ്റിലെ ചിലര്‍ ആരോപിച്ചത്. പ്രതികള്‍ വിദ്യാര്‍ത്ഥികളെ മതം മാറ്റാന്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു.
ബച്ചേകി ദുആ എന്നും അറിയിപ്പെടുന്ന കവിത 1902ലാണ് മുഹമ്മദ് ഇഖ്ബാല്‍ രചിച്ചത്. എഴുത്തുകാരനും തത്ത്വചിന്തകനും പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്ന ഇഖ്ബാലിന്റെ ഉറുദു കവിത ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കവിതയായി കണക്കാക്കപ്പെടുന്നു.

 

Latest News