Sorry, you need to enable JavaScript to visit this website.

നടി ലീലക്കൊരു പര്‍ദ; ക്രിസ്മസില്‍ ഹലാല്‍ മാംസം ഹറാമാക്കി കാസ

സംസാര ശൈലി കൊണ്ടും മലയാളികള്‍ക്കിടയില്‍ സ്ഥാനം പിടിച്ച നടി കൊളപ്പുള്ളി ലീലയെ കൊലപ്പുള്ളിയാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. ചെറിയ അവസരത്തിനായി കാത്തിരിക്കയാണ് സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാകരെന്ന് ഈ സംഭവവും തെളിയിക്കുന്നു. ഖത്തറില്‍ ഫിഫ ലോകകപ്പ് സംഘടിപ്പിച്ച രീതിയെ അഭിനന്ദിച്ചും അവിടത്തെ ശൈഖിനെ അനുമോദിച്ചും നടി ലീല നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് അവര്‍ പര്‍ദിയിടുകയാണെന്ന പ്രചാരണത്തിന് അടിസ്ഥാനം.
എല്ലാ കുപ്രചാരണങ്ങളേയും അതിജീവിച്ച് അടിപിടിയും മദ്യക്കുപ്പികളുടെ നൃത്തനൃത്യങ്ങളും ഇല്ലാതെ ഖത്തറില്‍ ലോകകപ്പ് നടത്തിയതിനെയാണ് വീഡിയോ സന്ദേശത്തില്‍ നടി ലീല അഭിനന്ദിക്കുന്നത്. ശൈഖിന്റെ കാലില്‍വീണ് പോലും നന്ദി പറയാന്‍ തോന്നുന്നുവെന്നും അവര്‍ പറഞ്ഞത് രുചിക്കാത്തവരാണ് ഖത്തറിനെതിരേയു അവര്‍ക്കെതിരേയും വിദ്വേഷ പ്രചാരണം നടത്തുന്നത്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും ആരോപണങ്ങള്‍ നേരിട്ടുകൊണ്ടാണ് ലോകകപ്പ് മത്സരം ഖത്തര്‍ ഇത്രമേല്‍ മനോഹരമാക്കിയത്. ദുഷ്പ്രചാരണങ്ങള്‍ മൂര്‍ധന്യത്തിലെത്തിയിട്ടും അസാമാന്യ ക്ഷമയാണ് ഖത്തര്‍ കൈക്കൊണ്ടിരുന്നത്. ഖത്തര്‍ സ്വീകരിച്ച അതേ പുഞ്ചിരിയും മൗനവുമാണ് കൊളപ്പുള്ള ലീലക്കെതിരായ വിദ്വേഷ പ്രചാരണത്തിലും സമൂഹ മാധ്യമങ്ങളിലെ വിവേകമുള്ളവര്‍ സ്വീകരിക്കേണ്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കേരളീയ സമൂഹത്തില്‍ വിദ്വേഷ പ്രചരണം ഊര്‍ജിതമാക്കിയിരിക്കയാണ് കാസ എന്ന ക്രൈസ്തവ സംഘടനയും. സമൂഹ മാധ്യമങ്ങളാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ തനി വര്‍ഗീയ പ്രചാരണത്തിനും സമൂഹിക വിഭജനത്തും വേദിയാക്കുന്നത്. ഹലാല്‍ മാംസ് ക്രിസ്മസില്‍നിന്ന് ഇക്കുറിയും ഒഴിവാക്കണമെന്നും വിശ്വാസപ്രകാരം അത് നിഷിദ്ധമാണെന്നുമാണ് കാസയുടെ പോസ്റ്റര്‍. സംഘ് പരിവാറിന്റെ പിന്തുണയോടെയാണ് കാസ സംസ്ഥാനത്തെ സൗദഹാര്‍ദം തകര്‍ക്കുന്ന പ്രചാരണം നടത്തുന്നതെന്ന പരാതികള്‍ വര്‍ധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത്തരം വിദ്വേഷ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ മുന്നോട്ടുവരുന്നില്ല. വളരെ അപകടരമായ സ്ഥിതിവിശേഷത്തിലേക്ക് ഇത് കേരളത്തെ കൊണ്ടു ചെന്നെത്തിക്കുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുകയാണ്.
കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് ഒരുക്കിയ പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തിലും കാസ വിദ്വേഷ പ്രചാരണമാണ് തുടരുന്നത്.  മുള്ളേരിയ സി.എച്ച്.സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍ക്കൂടാണ് കഴിഞ്ഞദിവസം നശിപ്പിക്കപ്പെട്ടത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  മുസ്തഫ എന്നയാള്‍ പുല്‍ക്കൂട് നശിപ്പിച്ചതെന്ന് പറയുന്നു. കയ്യില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെ അടക്കം അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുന്ന വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. ബഹുമത സമൂഹത്തില്‍ എല്ലാ വിഭാഗത്തിന്റെയും വിശ്വാസാചാരങ്ങളെയും ആഘോഷങ്ങളെയും ആദരിക്കണമെന്നും അതേസമയം, മതനിരപേക്ഷമായ സമൂഹത്തില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മതവിശ്വാസത്തെ ഒളിച്ചുകളത്തുന്ന രീതി ആശാസ്യമല്ലെന്ന വിമര്‍ശവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. നിയമനടപടി സ്വീകരിക്കേണ്ട സംഭവത്തെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നതാണ് സമൂഹത്തെ വലിയ ആശങ്കയിലെത്തിക്കുന്നത്.

 

Latest News