Sorry, you need to enable JavaScript to visit this website.

ആര്‍ആര്‍ആര്‍ ഗാനം ഓസ്‌കര്‍  ചുരുക്ക പട്ടികയില്‍ 

ലോസ്ഏഞ്ചല്‍സ്- തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ആര്‍ആര്‍ആറും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നാട്ടു നാട്ടു എന്ന ഗാനമാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള പരിഗണനാ പട്ടികയില്‍ ഇടം പിടിച്ചത്. മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗത്തിലും ചിത്രം മത്സരിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ അവസാന പട്ടിക പുറത്തുവന്നിട്ടില്ല. ഇവയില്‍ ഏതെങ്കിലും പട്ടികയില്‍ ആര്‍ആര്‍ആര്‍ ഇടം നേടിയാല്‍ അതൊരു ചരിത്ര നിമിഷമായിരിക്കും. ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടം നേടിയത്. ഇപ്പോഴിതാ അഭിമാന നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ രാംചരണ്‍. മൊത്തം ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം' എന്നും രാം ചരണ്‍ ട്വീറ്ററില്‍ കുറിച്ചു.
നാട്ടു നാട്ടു എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുന്നേ ഹിറ്റായിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
 

Latest News