VIDEO ഗുത്‌റ ധരിച്ചുള്ള മറഡോണയുടെ ഫോട്ടോകള്‍ അര്‍ജന്റീന തെരുവുകളില്‍

ഗുത്‌റയും ഇഖാലും ധരിച്ച ഡീഗോ മറഡോണയുടെ ഫോട്ടോ ബ്യൂണസ് അയേഴ്‌സിലെ തെരുവില്‍.

 ബ്യൂണസ് അയേഴ്‌സ്- അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഗുത്‌റയും ഇഖാലും (ശിരോവസ്ത്രവും അതിനു മുകളില്‍ ധരിക്കുന്ന വട്ടും) ധരിച്ചുള്ള ഫോട്ടോകള്‍ അര്‍ജന്റീനയുടെ തെരുവുകളെ അലങ്കരിക്കുന്നു. അര്‍ജന്റീന ഖത്തര്‍ ലോകകപ്പ് നേടിയതിലുള്ള ആഘോഷമെന്നോണമാണ് ഗുത്‌റയും ഇഖാലും ധരിച്ചുള്ള മറഡോണയുടെ ഫോട്ടോകള്‍ അര്‍ജന്റീനയുടെ തെരുവുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പുമായി മെസ്സിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ഇന്നലെ ബ്യൂണസ് അയേഴ്‌സില്‍ എത്തിയിരുന്നു. ഇതോടെ അര്‍ജന്റീനയുടെ തെരുവുകള്‍ ഫുട്‌ബോള്‍ ആരാധകരാല്‍ സാഗരങ്ങളായി.


 

 

Latest News