ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

മസ്‌കത്ത്- ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് (27) ആണ് മരിച്ചത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു. തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. പിതാവ്  മുത്തു. മാതാവ്  ദേവി. സഹോദരി  ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

 

Latest News