Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ കോവിഡ് പിഴ; 15 ദിവസത്തിനകം 10000 റിയാല്‍ അടക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

എന്ത് ചെയ്യണമെന്നറിയാതെ പിഴ ലഭിച്ചവര്‍

റിയാദ്- കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ വ്യക്തികള്‍ക്ക് മേല്‍ ഈടാക്കിയ പതിനായിരം റിയാല്‍ പിഴകള്‍ 15 ദിവസത്തിനകം അടക്കണമെന്ന് സൗദി ആഭ്യന്തരമന്ത്രാലത്തിന്റെ മുന്നറിയിപ്പ്. 2020, 2021 വര്‍ഷങ്ങളില്‍ രേഖപ്പെടുത്തി മൊബൈലുകളില്‍ സന്ദേശമെത്തിയ പിഴകള്‍ക്കാണിപ്പോള്‍ പുതിയ മുന്നറിയപ്പെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് പലര്‍ക്കും അവരുടെ മൊബൈലുകളില്‍ സന്ദേശമായെത്തിയിട്ടുണ്ട്.


കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇത്തരം സന്ദേശം പലര്‍ക്കും മൊബൈലുകളില്‍ എത്തിക്കഴിഞ്ഞു. ഫൈനല്‍ വാര്‍ണിംഗ് ആണെന്നും ഇന്നു മുതല്‍ 15 ദിവസത്തിനകം നിശ്ചിത ബില്‍ നമ്പര്‍ വഴി പതിനായിരം റിയാല്‍ അടക്കണമെന്നുമാണ് സന്ദേശം.
കോവിഡ് സമയത്ത് മാസ്‌ക് ധരിക്കാതിരിക്കല്‍, പെര്‍മിറ്റില്ലാതെ പുറത്തിറങ്ങല്‍ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് അന്ന് പിഴയിട്ടിരുന്നത്. എന്നാല്‍ പിഴ സംബന്ധിച്ച് സന്ദേശം അന്ന് തന്നെ വന്നിരുന്നുവെങ്കിലും ഇഖാമ പുതുക്കുന്നതിനോ റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റില്‍ പോകുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. അത് കാരണം പലരും പിഴ അടച്ചിട്ടുമില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

എന്നാല്‍ അന്തിമ മുന്നറിയിപ്പെത്തിയ സ്ഥിതിയില്‍ അടക്കാത്തവരുടെ പേരിലുണ്ടായേക്കാവുന്ന നടപടികള്‍ എന്തെന്ന് വ്യക്തമല്ല. ഇവരില്‍ പലരും നേരത്തെ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും പിഴ ഒഴിവായിരുന്നില്ല. അതേസമയം പിഴ പിന്‍വലിച്ച് മാപ്പ് നല്‍കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പലരും ബന്ധപ്പെട്ടവരോട് ആവശ്യമുന്നയിക്കുന്നുണ്ട്.

Tags

Latest News