തബൂക്കില്‍ മഞ്ഞുവീഴ്ച വ്യാഴാഴ്ച, വിവിധയിടങ്ങളില്‍ മഴയും

റിയാദ്- ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കന്ദ്രം അറിയിച്ചു. തബൂക്ക് ഹൈറേഞ്ചുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, ഹായില്‍, മദീന എന്നിവിടങ്ങളില്‍ മഞ്ഞു കാലാവസ്ഥയായിരിക്കും. റിയാദ്, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.

Tags

Latest News