Sorry, you need to enable JavaScript to visit this website.

പെലെ മുതല്‍ ലിനേക്കര്‍ വരെ, മിശിഹയെ വാഴ്ത്തി മാധ്യമങ്ങളും

ദോഹ -ഫുട്‌ബോള്‍ ദൈവങ്ങളുടെ സമ്മാനമാണ് മെസ്സിയെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കര്‍ . മെസ്സിയെ പോലൊരു കളിക്കാരനെ ഇനി കാണില്ലെന്ന് ഇംഗ്ലണ്ടിന്റെ യുവ താരം ഡെക്ലാന്‍ റൈസ് പറഞ്ഞു. മെസ്സി കീഴടക്കിയ ഉയരങ്ങള്‍ ഒരു ലോകകപ്പ് വിജയം അര്‍ഹിക്കുന്നുവെന്ന്  പെലെ വിലയിരുത്തി.  പ്രിയ സുഹൃത്തെന്നു പറഞ്ഞ് എംബാപ്പെയെയും പെലെ വാഴ്ത്തി. 
172 രാജ്യാന്തര മത്സരങ്ങളില്‍ 98 ഗോളായി മെസ്സിക്ക്. ക്രിസ്റ്റിയാനോയും (118) അലി ദാഇയും (109) മാത്രമാണ് മുന്നില്‍. ആധുനിക മാന്ത്രികരുടെ പോരാട്ടത്തില്‍ മെസ്സി ജയിച്ചുവെന്നാണ് ഗ്രെയ്റ്റസ്റ്റ് എന്ന തലക്കെട്ടില്‍ ബ്രിട്ടനിലെ ദ ടൈംസ് പത്രം എഴുതിയത്. ദ മിററും അതാവര്‍ത്തിച്ചു. ഹാന്റ് ഓഫ് ഗോഡ് എന്ന് ദ സണ്‍ പത്രവും ഫൂട് ഓഫ് ഗോഡ് എന്ന് ജര്‍മനിയിലെ സൊഡ്യൂഷ് സെയ്തുംഗും തലക്കെട്ട് രചിച്ചു. ബദ്ധവൈരികളായ ബ്രസീല്‍ പോലും അറച്ചുനിന്നില്ല. ഏറ്റവും വലിയ താരത്തോട് ഫുട്‌ബോള്‍ അതിന്റെ കടം തീര്‍ത്തു എന്നാണ് ഓ ഗ്ലോബൊ അഭിപ്രായപ്പെട്ടത്. ഫൈനലുകളുടെ ഫൈനലില്‍ മെസ്സി കിരീടമണിഞ്ഞു എന്ന് സ്‌പെയിനിലെ എല്‍പായിസ് പത്രം എഴുതി. ചരിത്രവുമായി മുഖാമുഖം എന്നാണ് ദ ഹിന്ദു അഭിപ്രായപ്പെട്ടത്. 

 

Latest News