Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്‌കത്ത്- ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. കൊട്ടില ഓണപ്പറമ്പ ഹാജി റോഡില്‍ താമസിക്കുന്ന എം.അബ്ദുല്‍ ജലീല്‍ (30) ആണ് സുഹാര്‍ വിലായത്തിലെ ലിവയില്‍ മരിച്ചത്.
ലിവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ഹിസാന. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News